സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ നിലപാടുകള്‍ അറിയിച്ചും, വ്യത്യസ്ത സിനിമകളിലൂടെയും ശ്രദ്ധേയായ നടി കനി കുസൃതി തനിക്ക് പതിനെട്ട് വയസ്സ് പൂർത്തിയായപ്പോൾ പൂർണ സ്വാതന്ത്ര്യമേകി അച്ഛൻ മൈത്രേയൻ എഴുതിയ കത്ത് പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോൾ. “♥️♥️ ഈ കത്ത് മൈത്രേയൻ 2003 ഇൽ എഴുതിയതാണു. കത്ത് അതു പോലെ തന്നെ പ്രസിദ്ധീകരിക്കണോ ചില പദങ്ങൾ എങ്കിലും തിരുത്തണോ എന്ന് സംശയിച്ചിരുന്നു. കത്ത് അതേ പടി പ്രസിദ്ധീകരിച്ചതു കൊണ്ട് തന്നെ, ഇതിൽ എഴുതിയിരിക്കുന്ന ‘സങ്കരവർഗ്ഗം’ എന്ന വാക്ക് ‘ട്രാൻസ്ജെന്റർ’ വ്യക്തികൾ അല്ലെങ്കിൽ “ക്വിയർ” വ്യക്തികൾ എന്ന് തിരുത്തി വായിക്കണ്ടതാണു, പകരം ഒരു നല്ല മലയാളം വാക്ക് നമ്മൾ കണ്ടെത്തുന്നതു വരെ. ഈ എഴുതിയത് വായിച്ച് ആരും തെറ്റായി ഉള്ള പദങ്ങൾ ഉപയോഗിക്കുന്നത് തുടരരുത്. ട്രാൻസ് ജെന്റർ എന്ന പദം ആണു നിലവിൽ ഉപയോഗിക്കേണ്ടത്.” എന്ന ക്യാപ്ഷനോട് കൂടിയാണ് കത്ത് പങ്ക് വെച്ചിരിക്കുന്നത്.
എന്റെ പ്രിയമുളള മകള്‍ കനിക്ക്, ഇന്ന് നിനക്ക് പതിനെട്ട് വയസ്സ് തികയുകയാണ്. ഇന്ത്യന്‍ ഭരണഘടനപരമായി നീ സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ അവകാശമുളള ഒരു വ്യക്തിയായി തീര്‍ന്നിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നിന്റെ അവകാശങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും ഒപ്പം, നിന്നെ വളര്‍ത്താന്‍ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന നിലയില്‍ നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി, ഞാന്‍ നല്‍ക്കുകയാണ്. വ്യത്യസ്തങ്ങളായ ജാതിമത വിശ്വാസങ്ങളുടെയും വര്‍ഗ, വംശ, രാഷ്ട്രീയ വേര്‍തിരിവുകളുടെയും പുരുഷ മേധാവിത്ത മൂല്യങ്ങളുടെയും ഒരു സമ്മിശ്ര സംസ്‌കാര സമൂഹത്തില്‍ വേണം നീ ഇനി മുതല്‍ ഒരു സ്വതന്ത്ര വ്യക്തിയായി ജീവിക്കാന്‍. ഇവിടെ കാലുറപ്പിക്കാന്‍ എളുപ്പമല്ല, അതില്‍ ഏത് ശരി എതു തെറ്റ് എന്ന് സംശയമുണര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാന്‍ നല്‍കുന്നത്. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാര്‍ക്ക് നിയന്ത്രിക്കാന്‍ തരത്തില്‍ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുണ്ട് ഈ സമൂഹത്തില്‍ ഭൂരിപക്ഷം ഉളളത്. സ്ത്രീകളെ നിയന്ത്രിക്കാന്‍ അവരുടെ ലൈംഗികാവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ് പുരുഷന്മാര്‍ ചെയ്തു വന്നത്. നിന്റെ സ്വാതന്ത്ര്യ ബോധം പുരുഷ സമൂഹത്തിന്റെ മൂല്യബോധത്തിനെതിരെയാണ്. അതിനാല്‍ അതിന്റെ അടികളേല്‍ക്കാന്‍ ധാരാളം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാകുമെന്ന് ഞാന്‍ തിരിച്ചറിയുന്നു.
ആ അടികളുടെ രൂക്ഷത കുറയ്ക്കാന്‍ എന്റെ ഇനിയുളള വാഗ്ദാനങ്ങള്‍ ശാരീരികവും മാനസികവുമായ ശക്തിപകരുമെന്ന് ഞാന്‍ കരുതുന്നു. വീട് വിട്ട് പോകാനും മാറി താമസിക്കാനുമുളള നിന്റെ അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഇഷ്ടപ്പെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വര്‍ഗമായാലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിനക്കുളള അവകാശത്തിന് പിന്തുണ നല്‍കുന്നു. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുളള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി നിനക്ക് അത് സ്വതന്ത്രമായി ചെയ്യാന്‍ ഞാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. നിനക്ക് ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കാനുളള അവകാശത്തിനും പിന്തുണ നല്‍കുന്നു. നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭം ധരിക്കുവാന്‍ ഇടവരികയാണെങ്കില്‍ അത് വേണ്ടെന്ന് വെക്കാന്‍ നിനക്ക് അവകാശമുണ്ട്. തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ട എന്ന് വെക്കാനും ഉളള അവകാശത്തിനും പിന്തുണ നല്‍കുന്നു.
ഒരേസമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം. അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസ്സിലാക്കി അതിനും പിന്തുണ നല്‍കുന്നു. ആരോടും പ്രേമം തോന്നുന്നില്ല, അതിനാല്‍ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനമെങ്കില്‍ അതും സമ്മതമാണ്. മദൃം കഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്. നിനക്ക് ഇഷ്ടമുളള പ്രവൃത്തി ചെയ്ത് ജീവിക്കാന്‍ പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ഈ അവകാശങ്ങള്‍ നേടിയെടുക്കാനുളള നിന്റെ ഏത് സമരത്തിലും പങ്കാളിയായി നിന്നോടൊപ്പം ഞാനുമുണ്ടായിരിക്കുന്നതാണ്. ഇനി ചില അഭ്യര്‍ത്ഥനകളാണ്. ബലാത്സംഗത്തിന് വിധേയയാല്‍ അതിനെ അക്രമം എന്ന് കണ്ട്, ഉളവാക്കിയ സ്തോഭത്തെ മറികടക്കാനുളള ആര്‍ജ്ജവം നേടിയെടുക്കണം. മറ്റുളളവര്‍ക്ക് അസ്വസ്ഥതകളും ഹാനിയുണ്ടാക്കുന്നതിനാല്‍ പുകവലി ശീലമാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. മദ്യം വേണമെന്നുണ്ടെങ്കില്‍ അത് മിതമായി ഉപയോഗിക്കുവാന്‍ ശീലിക്കുക. പക്ഷെ കുറ്റവാളികളെ പോലെ രഹസ്യമായി ചെയ്യരുത്,.
രാഷ്ട്രീയത്തിന്റെ, മതത്തിന്റെ, വംശത്തിന്റെ, ലിംഗത്തിന്റെ, വര്‍ണ്ണത്തിന്റെ, ദേശത്തിന്റെ ജാതിയുടെ, ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ മറ്റുളളവരെ വെറുക്കാന്‍ പഠിപ്പിക്കുന്ന ഒരു തത്വചിന്തയെയും സ്വീകരിക്കരുത്. ഒരു വ്യക്തിയുടെ നിലനില്‍പ്പ് തന്നെ ചില സന്ദര്‍ഭങ്ങളില്‍ മറ്റുളളവര്‍ക്ക് വേദന ഉളവാക്കുന്നതാണ് എന്ന് ഞാന്‍ അറിയുമ്ബോള്‍ പോലും അറിഞ്ഞ് കൊണ്ട് മറ്റൊരാളെ വാക്ക് കൊണ്ടോ, പ്രവൃത്തികൊണ്ടോ നോട്ടംകൊണ്ടോ ഭാവം കൊണ്ടോ വേദനിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. ബലാല്‍സംഘം ചെയ്തവരെപ്പോലും വെറുക്കരുത്. ഈ ശ്രമത്തിന്റെ പരാജയം പോലും ജീവിത വിജയമാണ്. തന്റെയും മറ്റുളളവരുടെയും സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം സമരം ചെയ്യണം. നമ്മുടെ സമരം വ്യക്തികള്‍ക്കെതിരല്ല. വ്യവസ്ഥിതികള്‍ക്കും സമ്ബ്രദായങ്ങള്‍ക്കുമെതിരെയാണ്. നീ അറിഞ്ഞ് സ്നേഹിക്കാന്‍ കഴിവുളളവള്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ സ്നേഹം അഗാധമാക്കാന്‍ ശ്രമിക്കുക. നമ്മുടെ പ്രവൃത്തിയുടെ അളവുകോല്‍ മറ്റുളളവരോടുളള സ്നേഹമാണോ എന്ന് എപ്പോഴും നോക്കുക. വളരെ കുറച്ചുനാള്‍ മാത്രം ജീവിതമുളള ഒരു വര്‍ഗ്ഗമാണ് മനുഷ്യന്‍, അതിനാല്‍ ഇന്നത്തെ നിന്റെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ മറ്റുളളവര്‍ക്ക് എന്നും ആനന്ദം നല്‍കി ജീവിക്കാന്‍ നിനക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്. അച്ഛത്തമില്ലാത്ത പെരുമാറാന്‍ ശ്രമിക്കുന്ന നിന്റെ അച്ഛന്‍ മൈത്രേയന്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…