നിരവധി പുതുമുഖങ്ങളെയാണ് മലയാളസിനിമയ്ക്ക് ബാലചന്ദ്രമേനോൻ പരിചയപ്പെടുത്തിയത്. ശോഭന, പാർവതി ജയറാം, ലിസി, കാർത്തിക തുടങ്ങി നിരവധി നായികമാരാണ് ബാലചന്ദ്രമേനോൻ സിനിമകളുലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. ഏപ്രിൽ പതിനെട്ട് എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെയാണ് ശോഭന സിനിമയിലേക്ക് എത്തിയത്. വിവാഹിതരേ ഇതിലേയിലൂടെ പാർവതി ജയറാം, ഇത്തിരിനേരം ഒത്തിരികാര്യം എന്ന സിനിമയിലൂടെ ലിസി, ഒരു പൈങ്കിളികഥയിലൂടെ കാർത്തിക എന്നിവർ സിനിമയിലേക്ക് എത്തിയപ്പോൾ ‘പ്രശ്നം ഗുരുതരം’ എന്ന സിനിമയിലൂടെ ബാലചന്ദ്രമേനോൻ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിയാണ് കണ്ണൂർ ശ്രീലത.
‘പ്രശ്നം ഗുരുതരം’ എന്ന സിനിമയിൽ ബാലചന്ദ്രമേനോൻ, പ്രേം നസീർ, ജയഭാരതി, ലിസി, വേണു നാഗവള്ളി, പൂർണിമ ജയറാം തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു. കണ്ണൂർ ജില്ലയിൽ ആയിരുന്നു പ്രശ്നം ഗുരുതരം എന്ന സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് പത്രത്തിൽ ശ്രീലതയെക്കുറിച്ച് ഒരു വാർത്ത വന്നത്. വാർത്തയ്ക്കൊപ്പം ശ്രീലതയുടെ ചിത്രവും ഉണ്ടായിരുന്നു. ഈ വാർത്ത കണ്ട ബാലചന്ദ്രമേനോൻ പ്രശ്നം ഗുരുതരം എന്ന സിനിമയിലേക്ക് ഒരു ചെറിയ വേഷം ചെയ്യാൻ ശ്രീലതയെ ക്ഷണിക്കുകയായിരുന്നു. വലിയ താരനിരയ്ക്കൊപ്പം വളരെ കുറച്ച് രംഗങ്ങളിൽ മാത്രം അഭിനയിച്ചാണ് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…