പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് കീർത്തി സുരേഷ്. സുരേഷ് കുമാറിന്റെയും മേനകയുടെയും മകളായ കീർത്തിയ്ക്ക് അമ്മയെപ്പോലെ ആകണമെന്നയിരുന്നു ആഗ്രഹം. ലക്ഷ്വറി ഇല്ലാതെയാണ് അച്ഛൻ തങ്ങളെ വളർത്തിയത് എന്നും സാധാരണ കുട്ടികളെ പോലെ മതി എന്നാണു അവർ പറഞ്ഞിരുന്നത് എന്നും കീർത്തി പറഞ്ഞിട്ടുണ്ട്. മലയാളത്തിനു പുറമേ താരം തെലുങ്ക് തമിഴ് ചിത്രങ്ങളിൽ എല്ലാം അഭിനയിക്കുന്നുണ്ട്.
തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും താരം പങ്ക് വെച്ചിരിക്കുന്ന പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. സംവിധായകനെ കുട കൊണ്ട് തല്ലാൻ ഓടിക്കുകയാണ് കീർത്തി. കീർത്തിയുടെ ഒരു പ്രതികാരമാണിത്. ‘ഒരാളെ വീഴ്ത്തി, ഇനി ഒരാൾ കൂടിയുണ്ട്. നിഥിൻ എന്റെ പ്രതികാരം വരുന്നുണ്ട്’. – വിഡിയോയ്ക്കൊപ്പം കീർത്തി കുറിച്ചു. കീർത്തിയും നിഥിനും പ്രധാനവേഷങ്ങളിലെത്തുന്ന ‘രംഗ് ദേ’ യുടെ ചിത്രീകരണം ദുബായിൽ പുരോഗമിക്കുകയാണ്. വെങ്കി അത്‌ലുരിയാണ് സംവിധാനം. കഴിഞ്ഞ ദിവസം സെറ്റിൽ കിട്ടിയ ഒഴിവുസമയത്തിൽ ക്ഷീണിതയായി ഉറങ്ങുന്ന കീർത്തിയുടെ ഫോട്ടോ, നിഥിനും വെങ്കിയും കൂടി എടുക്കുകയുണ്ടായി. ഇതിനുള്ള കീർത്തിയുടെ പ്രതികാരമാണിത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…