തെന്നിന്ത്യയിലെ ഏത് ഭാഷയെടുത്താലും നിറയെ ആരാധകരുള്ള നടിയാണ് ഖുശ്ബു സുന്ദർ. ഒരുവേള ചലച്ചിത്രമേഖലയിൽ നിന്ന് മാറി രാഷ്ട്രീയത്തിലും താരം ഒരു കൈ പയറ്റി നോക്കി. അന്നും ഖുശ്ബുവിനെ ആരാധകർ കൈവിട്ടില്ല. പൂർണപിന്തുണയാണ് നൽകിയത്. ഏതായാലും ഖുശ്ബുവിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ‘അന്നും ഇന്നും’ എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. പുതിയ ലുക്കിലുള്ള ചിത്രത്തിൽ വണ്ണം കുറച്ച് സ്ലിം ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
നേരത്തെയുള്ള തന്റെ ഒരു ചിത്രവും മെലിഞ്ഞതിനു ശേഷമുള്ള ചിത്രവും ചേർത്തുവെച്ചുള്ള ഫോട്ടോയാണ് ഖുശ്ബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘അന്നും ഇന്നും. വലിയ മാറ്റമൊന്നുമില്ല. പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ’ – എന്ന അടിക്കുറിപ്പോടെയാണ് ഖുശ്ബു ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നേരത്തെയും പുത്തൻ ലുക്കിലുള്ള നിരവധി ചിത്രങ്ങൾ ഖുശ്ബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.
കഴിഞ്ഞയിടെ ജംപ്സ്യൂട്ടിൽ താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു. കഠിനാധ്വാനത്തിന്റെ ഫലം കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് പറഞ്ഞാണ് ഖുശ്ബു അന്ന് ചിത്രങ്ങൾ പങ്കുവെച്ചത്. കൃത്യമായ ഡയറ്റിങ്ങും ദിവസം രണ്ടു മണിക്കൂറോളം നേരം നീളുന്ന വർക്ക് ഔട്ടുമാണ് വണ്ണം കുറഞ്ഞതിനു പിന്നിലെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ ജോലികൾ മുഴുവൻ ഒറ്റയ്ക്കായിരുന്നു താരം ചെയ്തിരുന്നത്. വർക് ഔട്ടിനൊപ്പം യോഗയും പരിശീലിക്കുന്നുണ്ട് താരം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…