യുവഹൃദയങ്ങളുടെ മനസ് കീഴടക്കിയ താരമാണ് പ്രണവ് മോഹൻലാൽ. താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് സിനിമയിലേക്ക് എത്തിയതെങ്കിലും പ്രണവ് എന്ന വ്യക്തിയെയാണ് മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയത്. യാത്രകളും വായനയും ഇഷ്ടപ്പെടുന്ന പ്രണവിനെ മലയാളി നെഞ്ചേറ്റി. ബാലതാരമായി സിനിമയിലേക്ക് എത്തിയ പ്രണവ് പിന്നീട് ആദി എന്ന ചിത്രത്തിലൂടെ നായകനായി എത്തി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ മികച്ച അഭിനയമായിരുന്നു പ്രണവ് കാഴ്ച വെച്ചത്.
പ്രണവിനെ പ്രണയിക്കാനും വിവാഹം കഴിക്കാനും ഒക്കെ നിരവധി സുന്ദരികളാണ് ആഗ്രഹിക്കുന്നത്. നടി ഗായത്രി സുരേഷ് തന്റെ മനസിലുള്ള ആഗ്രഹം തുറന്നു പറയുകയും അതിനെ തുടർന്ന് ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ പ്രണവിനോടുള്ള ക്രഷ് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി കൃതിക. ആദി സിനിമയിൽ പ്രണവിനോട് ഒപ്പം അഭിനയിച്ചിട്ടുണ്ട് കൃതിക. ചിത്രത്തിൽ നായകനോട് ഇഷ്ടം തോന്നി വീട്ടിൽ വരുന്ന അയൽക്കാരി പെൺകുട്ടിയുടെ വേഷമായിരുന്നു കൃതികയ്ക്ക്. ഒന്നിച്ച് അഭിനയിച്ച സമയത്ത് നടനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നാണ് കൃതിക വ്യക്തമാക്കുന്നത്. എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന ‘പറയാം നേടാം’ പരിപാടിയിൽ ആണ് പ്രണവിനോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് കൃതിക തുറന്നുപറഞ്ഞത്.
‘ആ സമയത്ത് പ്രണവിനോട് ഭയങ്കര ഇഷ്ടം തോന്നിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു സംഭവവും നടന്നു. പത്താം ക്ലാസ് കഴിഞ്ഞിരിക്കുമ്പോൾ അപ്പൻഡിക്സിന്റെ ഒരു ഓപ്പറേഷൻ നടത്തി. ആദി സിനിമ കഴിഞ്ഞിരിക്കുന്ന സമയമാണ്. സെഡേഷനിൽ ആയതുകൊണ്ട് ഒരു ബോധവുമില്ല. അങ്ങനെ റൂമിലേക്ക് മാറ്റുന്ന സമയത്ത് ചേച്ചി വന്നിട്ട് പ്രണവ് മോഹൻലാൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ആ സമയത്ത് ഒരു ചാടി എഴുന്നേൽക്കൽ ആയിരുന്നു. അത്രയും ക്രഷ് തോന്നിയിരുന്നു ആ സമയത്ത് പ്രണവിനോട്’ – കൃതിക മനസു തുറന്നു. എന്നാൽ ചേച്ചി തന്നെ പറ്റിക്കാൻ ആയിരുന്നു അങ്ങനെ പറഞ്ഞതെന്നും കൃതിക വ്യക്തമാക്കി. എപ്പോഴും പുഞ്ചിരിച്ച നടക്കുന്ന പ്രണവ് പാവമാണെന്നും ഒരു നല്ല മനുഷ്യനാണെന്നും കൃതിക പറഞ്ഞു. ഇപ്പോൾ ബെർത്ത് ഡേയ്ക്ക് പ്രണവിന് മെസേജ് അയയ്ക്കുമെന്നും പ്രണവ് അതിന് മറുപടി തരാറുണ്ടെന്നും താരം പറഞ്ഞു. എങ്കിൽ പിന്നെ അതങ്ങ് നോക്കണോ എന്ന എം ജി ശ്രീകുമാറിന്റെ ചോദ്യത്തിന് ‘അയ്യോ വേണ്ട’ എന്നായിരുന്നു കൃതികയുടെ മറുപടി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…