Categories: NewsTamil

മറ്റുള്ളവരുടെ ടോയ്‌ലറ്റ് കഴുകാനോ പാത്രം കഴുകാനോ എന്നെ കിട്ടില്ല..! ബിഗ് ബോസ്സിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ലക്ഷ്‌മി മേനോൻ

കുംകി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് ലക്ഷ്മി മേനോൻ. സുന്ദരപാണ്ഡ്യൻ, പാണ്ടിയനാട്, കൊമ്പൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി മേനോൻ ദിലീപിന്റെ നായികയായി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. തല അജിത്തിന്റെ അനിയത്തിയായി അഭിനയിച്ച വേതാളവും ഹിറ്റായിരുന്നു. ഒരു ഗായിക കൂടിയായ ലക്ഷ്മി മേനോൻ ആലപിച്ച ഒരു ഊർല രണ്ട് രാജാ എന്ന ചിത്രത്തിലെ കുക്കുറു സോങ്ങ് ഹിറ്റായിരുന്നു. അഭിനയത്തിനും സംഗീതത്തിനും പുറമേ നല്ലൊരു നർത്തകി കൂടിയാണ് ലക്ഷ്മി.

കമലഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസ്സിന്റെ നാലാം സീസണിൽ ലക്ഷ്മിയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആ വാർത്തകൾ നിരാകരിച്ചുകൊണ്ട് താരം ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ലക്ഷ്‌മി മേനോന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്രകാരമാണ്.

‘ബിഗ് ബോസ് ഷോയിൽ ഞാൻ പങ്കെടുക്കുന്നില്ല. മറ്റുള്ളവരുടെ ടോയ്‌ലെറ്റ് കഴുകാനോ പാത്രം കഴുകാനോ ഞാൻ ഇപ്പോഴെന്നല്ല ഒരിക്കലും പോകുന്നില്ല. അതോടൊപ്പം തന്നെ ഒരു ഷോയുടെ പേരിൽ ക്യാമറയുടെ മുൻപിൽ കിടന്ന് അടി കൂടുവാനും എന്നെ കിട്ടില്ല. ഏതെങ്കിലും തരം താഴ്ന്ന ഷോയിൽ ഞാൻ പങ്കെടുക്കുന്നുവെന്ന ഊഹാപോഹങ്ങളുമായി ഇനിയും ആരും വരില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഈ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് പിന്നാലെ നിരവധി മോശം കമന്റുകളും മെസ്സേജുകളുമാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. അതിനോടും ലക്ഷ്‌മി പ്രതികരിച്ചിട്ടുണ്ട്.

എന്റെ സ്റ്റോറി കണ്ട് നിരവധി പേരാണ് എനിക്ക് നെഗറ്റീവ് മെസ്സേജുകൾ അയച്ചത്. എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരുമല്ലെന്ന് ഞാൻ ഓർമപ്പെടുത്തിക്കൊള്ളുന്നു. ഒരു അഭിപ്രായം പറയാനും തീരുമാനം എടുക്കുവാനും എനിക്ക് അവകാശമുണ്ട്. ചിലർക്ക് ഷോ ഇഷ്ടമായിരിക്കും, ചിലർക്ക് ഇഷ്ടമല്ലായിരിക്കും. പല കാരണങ്ങൾ കൊണ്ടും എനിക്ക് ആ ഷോ ഇഷ്ടമല്ല. എന്റെ വീട്ടിൽ ഞാൻ തന്നെയാണ് എന്റെ പാത്രങ്ങൾ കഴുകുന്നതും എന്റെ ടോയ്‌ലറ്റ് കഴുകുന്നതും. അത് ഒരു ക്യാമറക്ക് മുന്നിൽ കാണിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.

ബിഗ് ബോസ് ഷോയെ കുറിച്ച് പരാമർശിച്ചതിന് പിന്നാലെ എനിക്ക് നിരവധി നെഗറ്റീവ് കമന്റുകളാണ് ലഭിച്ചത്. ഇത് ആരെയും വേദനിപ്പിക്കുവാനോ ഒരു ഷോയെ കുറിച്ച് സംസാരിച്ച് പ്രശ്നമുണ്ടാക്കുവാനോ അല്ല. മറിച്ച് എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കുവാനാണ്. കൂടാതെ ഷോയിൽ ഞാൻ പങ്കെടുക്കുന്നുണ്ടോ ഇല്ലായെന്നോ ഉള്ളതിന് വ്യക്തമായ ഒരു ഉത്തരവും നൽകുവാനാണ്‌. എന്നെ പിന്തുണച്ചതിനും പിന്തുണക്കാതിരുന്നതിനും നന്ദി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago