നടിയെന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയാണ് ലക്ഷ്മിപ്രിയ. ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ലക്ഷ്മിപ്രിയയെ കൂടുതല്‍ ആളുകള്‍ അറിഞ്ഞത്. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ അവസാന ആറില്‍ എത്തിയ ലക്ഷ്മിയ നാലാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ബിഗ് ബോസ് ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കി തിരികെയെത്തിയ ലക്ഷ്മിപ്രിയയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ഭര്‍ത്താവ് ജയേഷും മകള്‍ മാതംഗിയും എത്തിയിരുന്നു.
ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങിയും മകളെ വാരി പുണര്‍ന്നുമാണ് ലക്ഷ്മി പ്രിയ സന്തോഷം പ്രകടിപ്പിച്ചത്. ബിഗ് ബോസ് ഹൗസില്‍ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുക എന്നത് ഒട്ടും ഈസിയായിരുന്നില്ലെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തന്നെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ട്. ബിഗ് ബോസ് ഹൗസില്‍ ജീവിച്ചതുകൊണ്ട് ലോകത്തിന്റെ ഏത് കോണില്‍ പോയാലും ഇനി ജീവിക്കാന്‍ പറ്റും. ബിഗ് ബോസ് ഹൗസ് നെഗറ്റീവ് എനര്‍ജിയുള്ള സ്ഥലമാണെന്നാണ് മത്സരാര്‍ഥികളില്‍ പലരും പറഞ്ഞിരുന്നത്. തനിക്ക് അങ്ങനെ തോന്നിയിട്ടില്ല.’ ‘എന്റെ ജപവും പ്രാര്‍ത്ഥനയും കൊണ്ട് ഞാന്‍ അവിടെയെല്ലാം പോസറ്റീവ് എനര്‍ജി നിറച്ചിരുന്നു. ദില്‍ഷയാണ് യഥാര്‍ഥ വിന്നറെന്ന് പറയാന്‍ പറ്റില്ല. ഒരു മനുഷ്യന്‍ കടന്നുപോകേണ്ട എല്ലാ വൈകാരിക വിക്ഷോഭങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടോ?, ഒറ്റയ്ക്കുള്ള ഗെയിമായിരുന്നോ? എന്നൊക്കെയുള്ളത് വിലയിരുത്തണം’, ലക്ഷ്മിപ്രിയ പറഞ്ഞു.
ഇത്തരം ഗെയിം ഷോകളില്‍ പങ്കെടുക്കുമ്പോള്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുകയാണ് വേണ്ടത്. ആ വീട്ടിലെ ആര് തളര്‍ന്ന് പോയാലും താന്‍ ചേര്‍ത്ത് പിടിക്കാറുണ്ടായിരുന്നു. ഫൈനല്‍ സിക്‌സ് വരെ എത്തുന്നത് വലിയ കാര്യമാണ്. താന്‍ വൃത്തി കൂടുതലുള്ള വ്യക്തിയായതിനാല്‍ ഭര്‍ത്താവ് അടക്കമുള്ളവര്‍ തന്നോട് പറഞ്ഞത് അധികനാള്‍ ഹൗസില്‍ നില്‍ക്കില്ലെന്നാണ്.’ ‘അത് കേട്ടപ്പോള്‍ മുതല്‍ ജയേഷേട്ടനോട് വാശിയായി. അങ്ങനെയാണ് നൂറ് ദിവസം തികയ്ക്കണമെന്ന ആഗ്രഹം വന്നതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…