ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ മീടു വിവാദവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. താൻ പത്തു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ആ പത്ത് സ്ത്രീകളോടും താൻ ആണ് തന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചതെന്നും ആയിരുന്നു വിനായകൻ പറഞ്ഞത്. താൻ ഇനിയും അങ്ങനെ ചോദിക്കുമെന്നും ഒരു പെണ്ണും തന്നോട് ഇങ്ങോട്ട് വന്ന് ചോദിച്ചിട്ടില്ലെന്നും വിനായകൻ പറയുകയും ചെയ്തിരുന്നു. ഇതാണ് വിവാദമായത്. സിനിമാരംഗത്ത് നിന്നുള്ളവർ തന്നെ വിനായകന് എതിരെ രംഗത്തെത്തി. നടി ലക്ഷ്മി പ്രിയയാണ് അവസാനമായി വിനായകന് എതിരെ രംഗത്തെത്തിയ സിനിമാതാരം. ഫേസ്ബുക്കിലാണ് വിനായകന്റെ വിവാദ പരാമർശങ്ങൾക്ക് നടി മറുപടി നൽകിയത്. ഇതു പോലെയുള്ള നാറികൾ തന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു താഴെ ഇടുമെന്ന് ലക്ഷ്മി പ്രിയ കുറിച്ചു. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത തനിക്കില്ലെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.
ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘ഇതു പോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്? സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല. അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തീ’ അല്ല സ്വയം ഒരു ‘തീ’ ആവുക ഓരോ പെണ്ണും. നമസ്കാരം, ലക്ഷ്മി പ്രിയ’ – ഇങ്ങനെയാണ് ലക്ഷ്മി പ്രിയ കുറിച്ചത്.
ഒരുത്തീ സിനിമയുടെ പ്രമോഷനിടെ സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ മാധ്യമപ്രവർത്തകർ വ്യക്തിപരമായി ചില ചോദ്യങ്ങൾ ചോദിച്ചത് തർക്കങ്ങൾക്ക് കാരണമാകുകയായിരുന്നു. മീടു വിവാദത്തെക്കുറിച്ചും മറ്റും ചോദിച്ചപ്പോൾ തനിക്ക് പത്തു സ്ത്രീകളുമായി ശാരീരികബന്ധം ഉണ്ടായിട്ടുണ്ടെന്നും മീടു എന്താണ് എന്ന് തനിക്കറിയില്ലെന്നും ആയിരുന്നു വിനായകൻ നൽകിയ മറുപടി. ഇതാണ് വിവാദമായത്. സോഷ്യൽമീഡിയയിൽ ഇതിനെക്കുറിച്ച് വലിയ ചർച്ചകളും വിമർശനങ്ങളും നടന്നു. ചോദ്യത്തെ തുടർന്ന് തനിക്ക് സ്ത്രീകളുമായി ഉണ്ടായിട്ടുള്ള ശാരീരികബന്ധങ്ങളെക്കുറിച്ച് വിനായകൻ തുറന്നു പറയുകയായിരുന്നു. പത്തു സ്ത്രീകളുമായി തനിക്ക് ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെന്ന് വിനായകൻ പറഞ്ഞു. എന്താണ് മീ ടു എന്ന് ചോദിച്ച വിനായകൻ തനിക്ക് അത് അറിയില്ലെന്നും പറഞ്ഞു. ‘പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ വിനായകൻ പറഞ്ഞു. ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനം ആയിരുന്നതിനാൽ നടി നവ്യ നായരും സംവിധായകൻ വി കെ പ്രകാശും വിനായകന് ഒപ്പമുണ്ടായിരുന്നു. നവ്യയുടെ സാന്നിധ്യത്തിൽ തന്നെ ആയിരുന്നു ഈ വിവാദപരാമർശങ്ങളും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…