പട്ടം പോലെ എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായി എത്തിയ അൽപം ഉയരം കൂടിയ സുന്ദരി പെട്ടെന്നാണ് സിനിമാപ്രേമികളുടെ മനസിൽ ഇടം പിടിച്ചത്. പിന്നീട് ഹിന്ദിയിലും തമിഴിലും കന്നഡയിലും മാളവിക തന്റെ സാന്നിധ്യം അറിയിച്ചു. ധനുഷിന്റെ നായികയായി മാരൻ എന്ന തമിഴ് ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. ഈ ചിത്രത്തിൽ ഒരു കിടപ്പറ രംഗം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചാണ് അശ്ലീലച്ചുവയിൽ ഒരാൾ മാളവികയോട് ചോദ്യങ്ങൾ ചോദിച്ചത്.
ട്വിറ്ററിൽ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ഫേക്ക് ഐഡിയിൽ നിന്ന് എത്തിയ ഒരാൾ മാരൻ സിനിമയിലെ രംഗം സംബന്ധിച്ച് ചോദ്യങ്ങൾ ചോദിച്ചത്. ചിത്രത്തിലെ കിടപ്പറ രംഗത്തെക്കുറിച്ച് ആിരുന്നു ചോദ്യം. ‘മാരൻ എന്ന സിനിമയിലെ കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു’ എന്നായിരുന്നു ഇയാൾക്ക് അറിയേണ്ടിയിരുന്നത്. ഇതിന് മറുപടിയായി ‘ ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു ഇയാളുടെ മറുപടി.
നടിയുടെ അഭിനയത്തെ വിമർശിക്കാനും ഇയാൾ തയ്യാറായി. ‘നിങ്ങളുടെ അഭിനയം വളരെ മോശമാണ്. അത് ഞങ്ങൾക്കും നിങ്ങൾക്കും അറിയാവുന്ന കാര്യമാണ്. സാമൂഹ മാധ്യമങ്ങളിലെ നിങ്ങളുടെ ചൂടൻ ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടു വരുന്നവരാണ് ആരാധകർ എന്ന് പറഞ്ഞു പിറകെ നടക്കുന്നത്’. ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന്, ‘നിങ്ങളും എന്നെ ട്വിറ്ററിൽ പിന്തുടരുന്നുണ്ടല്ലോ. അപ്പോൾ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ’ – എന്നായിരുന്നു താരം നൽകിയ മറുപടി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…