‘പത്തു മിനിറ്റ് സഹകരിച്ചാൽ മഞ്ജു വാര്യരുടെ മകളാക്കാം എന്ന് പറഞ്ഞു, ഞാൻ ഇറങ്ങിയോടി’ – അമ്മയ്ക്കും അനിയത്തിക്കും ഒപ്പം ഓഡിഷന് പോയപ്പോൾ ഉണ്ടായ ദുരനുഭവം പറഞ്ഞ് മാളവിക ശ്രീനാഥ്

സിനിമയിൽ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്നു പറയുന്ന നിരവധി അഭിനേതാക്കളുണ്ട്. ഇത്തരത്തിൽ തനിക്കുണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് യുവനടി മാളവിക ശ്രീനാഥ്. അമ്മയ്ക്കും അനിയത്തിക്കും ഒപ്പം ഓഡിഷന് പങ്കെടുക്കാൻ പോയപ്പോൾ ഉണ്ടായ ദുരനുഭവമാണ് മാളവിക പങ്കുവെച്ചത്. മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഴങ്ങാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് മാളവിക പറയുന്നത്. മധുരം, സാറ്റർഡേ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് മാളവിക ശ്രീനാഥ്. 24 ന്യൂസിന് നൽകി അഭിമുഖത്തിലാണ് മാളവിക ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് പറഞ്ഞ മാളവിക താൻ അതിന്റെ ഇരയാണെന്ന് വേണമെങ്കിൽ പറയാമെന്നും പറഞ്ഞു. ഇതിനെക്കുറിച്ച് ഇതിന് മുമ്പ് തുറന്ന് സംസാരിച്ചിട്ടില്ലെന്നും ഇപ്പോള്‍ തനിക്ക് ഇന്‍ഡസ്ട്രിയില്‍ ഒരു സ്‌പേസ് ഉണ്ട്, ഒരു റോള്‍ ഉണ്ട്. അതുകൊണ്ട് ധൈര്യമായിട്ട് പറയാലോ എന്നു പറഞ്ഞാണ് തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി മാളവിക പറഞ്ഞത്. ‘ആരാ, എന്താ എന്നുള്ളതല്ല, മൂന്ന് കൊല്ലം മുമ്പ് എന്നെ വിളിച്ചു. എനിക്കറിയാമായിരുന്നു ആ സിനിമയുമായി റിലേറ്റഡ് ആയിട്ടുള്ള ആരുമല്ല ഇവര്, വേറെ ഏതോ ടീമാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം.’ മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിയിട്ടാണ്, മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാനാണെന്ന് എന്നോട് പറഞ്ഞു. ആരായാലും വീണു പോകും. ഞാനും ഫ്‌ളാറ്റ് ആയി. ആരായാലും മഞ്ജു ചേച്ചിയെ കാണാനായിട്ട് ആണെങ്കിലും ഒന്ന് പോകും. എനിക്ക് സിനിമയില്‍ കോണ്ടാക്ട് ഉണ്ടായിരുന്നില്ല, ജെനുവിന്‍ ആണോന്ന് അറിയില്ല. എന്നാലും ഞാന്‍ ഓഡിഷന് വരാമെന്ന് പറഞ്ഞു. ഇവര് വീട്ടിലേക്ക് ഇന്നോവ കാര്‍ വിട്ടു.’

അമ്മയും അനിയത്തിയും താനും കൂടിയാണ് പോയത്. തൃശൂര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷന്‍. ഒരു ചില്ലിട്ട റൂമായിരുന്നു. കൂറേ ചെയ്തപ്പോള്‍ മാളവിക മുടി കുറച്ച് പാറിയിട്ടുണ്ട്, അവിടെ ഡ്രസിങ് റൂമുണ്ട്, ശരിയാക്കിയിട്ട് വാ എന്ന് പറഞ്ഞു. ഡ്രസ്സിങ്ങ് റൂമിൽ കയറിയപ്പോൾ ഇയാള്‍ പെട്ടെന്ന് വന്ന് തന്നെ ബാക്കില്‍ നിന്നും പിടിച്ചെന്നും താൻ വിറങ്ങലിച്ചു പോയെന്നും താരം പറയുന്നു. ‘നല്ല പൊക്കവും തടിയുമൊക്കെയുള്ള ആളാണ്. തള്ളി മാറ്റി ഓടിക്കൂടെ എന്നൊക്കെ പറയും. പക്ഷെ ചില സമയത്ത് റിയാക്ട് ചെയ്യാന്‍ പറ്റില്ല, വിറങ്ങലിച്ച് പോകും. അന്ന് ഞാന്‍ ചെറുതാ. ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. തട്ടിമാറ്റുന്നുണ്ട്, പക്ഷെ പറ്റുന്നില്ല. ‘മാളവിക ഇപ്പോ ഒന്ന് മനസ് വച്ച് കഴിഞ്ഞാല്‍ അടുത്തത് ആളുകള്‍ കാണാന്‍ പോകുന്നത് മഞ്ജു വാര്യരുടെ മോളായിട്ട് ആയിരിക്കും’ എന്ന് അയാള്‍ പറഞ്ഞു. ‘അമ്മയും അനിയത്തിയും പുറത്ത് ഇരുന്നോട്ടെ ഒരു പത്ത് മിനിറ്റ് മാളവിക ഇവിടെ നിന്നാ മതി’ എന്ന് പറഞ്ഞു. ഞാന്‍ കരയാന്‍ തുടങ്ങി. അയാളുടെ കയ്യിലെ ക്യാമറ തട്ടിക്കളഞ്ഞ് ഞാന്‍ ഒന്നും നോക്കാതെ ഈ ഗ്ലാസ് വിന്‍ഡോ തുറന്ന് പുറത്തേക്ക് ഞാന്‍ കരഞ്ഞോടി.’ – മുന്നിൽ വന്ന ബസിലേക്ക് ഓടി കയറുകയായിരുന്നു. എങ്ങോട്ടുള്ള ബസ് ആണെന്ന് പോലും അറിയില്ലായിരുന്നു. അമ്മയും അനിയത്തിയും ഓടി വന്ന് ബസ് കൈകാട്ടി നിര്‍ത്തി അവരും കയറി. ബസില്‍ ഇരുന്ന് അലറിക്കരഞ്ഞിട്ടുണ്ടെന്നും ഇതുപോലത്തെ രണ്ടും മൂന്നും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തുറന്നു പറയുന്നു മാളവിക.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago