മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ, സംവിധായകൻ എന്നീ നിലയിൽ കഴിവു തെളിയിച്ച പൃഥ്വിരാജിന്റെ ആഡംബരവാഹനങ്ങളോടുള്ള പ്രേമവും പ്രസിദ്ധമാണ്. പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ തന്നെയാണ് ഇത്തവണ മകന്റെ വാഹനപ്രേമത്തെക്കുറിച്ച് വാചാലയായിരിക്കുന്നത്. ലംബോർഗിനി, റേഞ്ച് റോവർ, ബി എം ഡബ്ല്യൂ, മിനി കൂപ്പർ എന്നിങ്ങനെ ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെയാണ് പൃഥ്വിരാജിനുള്ളത്.
പൃഥ്വിരാജ് വാങ്ങിയ ലംബോർഗിനിയുടെ വില കേട്ട് താൻ ഞെട്ടിപ്പോയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് മല്ലിക സുകുമാരൻ ഇക്കാര്യങ്ങൾ പറഞ്ഞത്. കാറും വാച്ചും മകന് വലിയ ഇഷ്ടമാണെന്ന് മല്ലിക സുകുമാരൻ തുറന്നു പറഞ്ഞു. ‘എവിടെ പോയാലും വാച്ച് വാങ്ങും. 20 ലക്ഷം വിലയുള്ള വാച്ചൊക്കെ രാജുവിന്റെ കൈയിൽ കാണും. ലംബോർഗിനി വാങ്ങിയപ്പോൾ അതിന്റെ വില കേട്ട് ഞെട്ടി. അവൻ ചോദിക്കും അമ്മേ ഞാനൊരു വണ്ടി എടുക്കട്ടേയെന്ന്, എന്റെ പൊന്നുമോനേ നിന്റെ കാശ്, നീ ടാക്സ് അടയ്ക്കുന്നു. നിനക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഞാൻ പറയും’ – മല്ലിക സുകുമാരൻ വ്യക്തമാക്കി.
മകൻ പൃഥ്വിരാജിന്റെ കാറുകളിൽ തനിക്കേറ്റവും ഇഷ്ടം റേഞ്ച് റോവർ ആണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. പൃഥ്വിയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ സ്പീഡ് കൂടുതലാണെന്നും അതേസമയം ഇന്ദ്രജിത്ത് വളരെ സൂക്ഷിച്ചാണ് വണ്ടിയോടിക്കുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. വീട്ടിൽ സിനിമാ ചർച്ചകൾ നടത്താറില്ലെന്നും ചില സമയത്ത് പുതിയ റിലീസ് എന്നാണ് ചോദിക്കുമെന്നല്ലാതെ വലിയ ചർച്ചകൾ അതിന്റെ പേരിൽ നടത്താറില്ല. എല്ലാവരും ഒരുമിച്ച് കൂടിയാൽ കൊച്ചുമക്കളുടെ വിശേഷങ്ങളാണ് കൂടുതൽ പറയുകയെന്നും മല്ലിക വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…