മുഴുവൻ ആർ എസ് ആസുകാരും കൊല്ലാൻ നടക്കുന്നവരാണെന്ന് കേരളത്തിൽ ഉള്ളവരോട് ആരാണ് പറഞ്ഞത്? മല്ലിക സുകുമാരൻ

മുഴുവൻ ആർ എസ് എസുകാരും കൊല്ലാൻ നടക്കുന്നവരാണെന്ന് കേരളത്തിൽ ഉള്ളവരോട് ആരാണ് പറഞ്ഞതെന്ന് നടി മല്ലിക സുകുമാരൻ. മറുനാടൻ മലയാളിയോട് സംസാരിക്കുമ്പോൾ ആണ് മല്ലിക സുകുമാരൻ ഇങ്ങനെ ചോദിച്ചത്. ആർ എസ് എസുകാർ എന്ന് പറഞ്ഞാൽ കൊല്ലാൻ നടക്കുന്നവരാണെന്ന് ആരാണ് പറഞ്ഞത്. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവർ എല്ലാ പാർട്ടിയിലും ഇല്ലേയെന്നും ഇക്കാര്യത്തിൽ ഒരു പാർട്ടിയെ മാത്രം പറയുന്നത് ശരിയല്ലല്ലോ എന്നും താരം ചോദിക്കുന്നു.

കേരളത്തിൽ ഉള്ളവരോട് ആരാണ് ആർ എസ് എസുകാർ മുഴുവൻ കൊല്ലാൻ നടക്കുന്നവരാണെന്ന് പറഞ്ഞത് എന്ന് അവർ ചോദിച്ചു. അത്തരക്കാർ എല്ലാ പാർട്ടിയിലും ഇല്ലേ? പല പാർട്ടിയിലായി എത്ര ആൾക്കാരാണ് കൊല്ലപ്പെടുന്നതെന്നും മല്ലിക ചോദിച്ചു. അവർ ചെയ്യുന്നതെല്ലാം ശരിയാണെന്നല്ല താൻ പറഞ്ഞതെന്നും മല്ലിക വ്യക്തമാക്കി. അന്ന് ഹിന്ദു മുന്നണി ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് രാഷ്ട്രീയമായി ആക്രമണമൊന്നും ഇല്ലായിരുന്നു. ഇന്ന് കാവികളര്‍ സാരി ഉടുത്താല്‍, അമ്പലത്തില്‍ പോയി കുറി തൊട്ടാല്‍ ഒക്കെ സംഘിയാക്കുന്നു. ഇതൊക്കെ എന്താണെന്നും മല്ലിക സുകുമാരന്‍ ചോദിച്ചു.

പൃഥ്വിരാജ് യുക്തിവാദിയാണെന്നത് എല്ലാവരും തെറ്റിദ്ധരിക്കുന്നതാണെന്നും മല്ലിക വ്യക്തമാക്കി. പൃഥ്വിരാജിനൊപ്പം ഭാര്യയും മകളും ഒരുപോലെ ദൈവവിശ്വാസികളാണെന്നും മല്ലിക പറഞ്ഞു. പൃഥ്വിരാജ് ഹിന്ദുവിരുദ്ധനാണെന്ന പ്രചാരണവും മല്ലിക തള്ളിക്കളഞ്ഞു. പൃഥ്വി ഹിന്ദു വിരുദ്ധനാണെങ്കിൽ 24 മണിക്കൂറും അമ്പലവും പൂജയുമായി നടക്കുന്ന തന്നെയല്ലേ ആദ്യം വെറുക്കേണ്ടതെന്നും മല്ലിക ചിരിയോടെ ചോദിച്ചു. നമ്മുടെ നാട്ടില്‍ മാത്രമെന്താ മതത്തെ ബന്ധപ്പെടുത്തിയുള്ള വഴക്കുകളും ചര്‍ച്ചകളും ഒക്കെ എന്ന് അവന്‍ തന്നോട് ചോദിക്കുമെന്നും മല്ലിക പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago