പുതിയ വണ്ടി സ്വന്തമാക്കി നടി മല്ലിക സുകുമാരന്‍. എംജി ഹെക്ടറാണ് താരം സ്വന്തമാക്കിയത്. ചൈനീസ് നിര്‍മ്മാതാക്കളായ ടഅകഇന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനിയായ എംജിയുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടര്‍. കൊച്ചിന്‍ ഷോറൂമില്‍ നിന്നാണ് മല്ലിക ഹെക്ടര്‍ സ്വന്തമാക്കിയത്.
കൊച്ചിയില്‍ നിന്ന് നേരെ തിരുവനന്തപുരത്തേക്കാണ് താന്‍ ആദ്യം വാഹനവുമായി പോകുകയെന്ന് മല്ലിക പറഞ്ഞു. കാപ്പാ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള പൃഥ്വിരാജിനെ പോയി കാണണം. ഓണത്തിനെല്ലാവരും ഇത്തവണ തിരുവനന്തപുരത്തുണ്ടാകുമെന്നും പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത ഇവരെ മൂന്നുപേരെയുംവച്ച് അമ്മൂമ്മ ഒന്ന് കറങ്ങുമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
അത്യാധുനിക കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണ് ഹെക്ടര്‍. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്‌നോളജി കമ്പനികളുടെ പിന്തുണയോടെ ‘ഐ-സ്മാര്‍ട്’ സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്. വലിയ പനോരമിക് സണ്‍റൂഫ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോമിയം സ്റ്റഡുകള്‍ നല്‍കിയ ഹണി കോംമ്പ് ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പ് ഉള്‍പ്പെടെ നിറയെ സജ്ജീകരണങ്ങള്‍ ഹെക്ടറിലുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…