അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ചെറുപ്പക്കാലത്ത് തനിക്ക് ഉണ്ടായിരുന്ന ചില തെറ്റിദ്ധാരണകളെക്കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു. പ്രണയം തോന്നിയാൽ ഗർഭിണി ആകുമോ എന്നായിരുന്നു തന്റെ പേടിയെന്നും ആ പേടി കാരണം ഉറങ്ങാത്ത രാത്രികൾ ഉണ്ടായിട്ടുണ്ടെന്നും മഞ്ജു തുറന്നു പറഞ്ഞു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ചെറുക്കനോട് ഇഷ്ടം തോന്നി. അന്ന് രാത്രി താൻ ഉറങ്ങിയില്ലെന്നും ഗർഭിണിയാകുമോ എന്നായിരുന്നു പേടിയെന്നും മഞ്ജു പറഞ്ഞു. അതു മാത്രമല്ല ഗർഭിണി ആകുന്നത് എന്തോ വലിയ തെറ്റാണെന്ന് ആയിരുന്നു അന്നത്തെ ചിന്ത. അന്ന് സിനിമയിലും അങ്ങനെയാണ് കാണിക്കുന്നത്. രതീഷും അംബികയും പാട്ടു പാടി നടക്കുന്നു. രണ്ട് ചെമ്പരത്തി പൂക്കൾ ഒന്നിക്കുന്നു. പിന്നെ ഗർഭിണിയാണെന്ന് പറഞ്ഞ് നായിക കരയുന്നതാണ് കാണുന്നത്. അപ്പോൾ വിചാരിക്കുന്നത് സ്നേഹിച്ചാൽ ഗർഭിണിയാകുമെന്നാണ്.
ഗർഭിണിയാണെങ്കിൽ ചേട്ടൻ അടിക്കുന്നു, അച്ഛൻ മുടിക്കുത്തിന് പിടിച്ച് വലിക്കുന്നു അങ്ങനെ ഭയങ്കര പ്രശ്നങ്ങളാണ്. ഇത് അങ്ങനെയല്ല എന്ന് മനസിലാക്കി തരുന്ന ഒന്നും അന്നില്ല. വായിക്കാൻ മനോരമയോ മംഗളമോ എടുത്താൽ അമ്മ കൈ തല്ലിയൊടിക്കും. ചെറുപ്പത്തിൽ ബോഡി ഷെയിമിങ് അനുഭവിച്ചിട്ടുണ്ടെന്നും മഞ്ജു തുറന്നു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…