Categories: MalayalamNews

കോവിഡിലും തളരാതെ പോത്തിനെ വളർത്തി വരുമാനം കണ്ടെത്തി മഞ്ജു പിള്ള..!

മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമുള്ള താരമാണ് മഞ്ജു പിള്ള, മഴവിൽ മനോരമയിലെ തട്ടീം മുട്ടീം പരമ്പരയിൽ കൂടിയാണ് മഞ്ജുവിനെ പ്രേക്ഷകർക്ക് ഏറെ പരിചയം. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരം എസ് പി പിള്ളയുടെ പേരമകളാണ്. നാടകത്തിലെ അഭിനയത്തിൽ കൂടിയാണ് മഞ്ജു സിനിമയിലേക്ക് എത്തിച്ചേർന്നത്, സീരിയലുകളിൽ ആണ് മഞ്ജു കൂടുതലായും ഉള്ളത്, എന്നാൽ മിനിസ്‌ക്രീനിലെ മഞ്ജു ജീവിതത്തിൽ ഒരു കർഷകയാണ്. ആർക്കും അറിയാത്ത തന്റെ ഫാമിനെ പറ്റിയുള്ള വിശേഷങ്ങൾ ലോക്ക് ഡൗൺ സമയത്താണ് മഞ്ജു പങ്ക് വെച്ചത്. കോവിഡിലും തളരാതെ പോത്ത് ബിസിനസ്സിലൂടെ വരുമാനം കണ്ടെത്തിയിരിക്കുകയാണ് താരം.

തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭർത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും ‘പിള്ളാസ് ഫാം ഫ്രഷ്’. ഡ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് കൃഷി എന്നിവയുണ്ട്. ഹരിയാനയിൽ നിന്നാണ് ‘മുറ’ പോത്തുകുട്ടികളെ എത്തിക്കുന്നത്.പോത്തു വളർത്തലിനും കൃഷിക്കും മത്സ്യകൃഷിക്കും പുറമേ പോത്തിന്റെ വിപണനവുമുണ്ട്. ലോക്ഡൗൺ കാലത്തെ പോസിറ്റീവായി കണ്ട്, പോസിറ്റീവായി മാറ്റുകയാണ് ഞങ്ങൾ ചെയ്തതെന്നു മഞ്ജു പറയുന്നു.

ഏഴ് ഏക്കറോളമുള്ള വിശാലമായ പുരയിടമാണ് ഇത്. വാമനപുരം ആറിന് അതിരിലായതിനാല്‍ ഈ പുരയിടത്തെ കൃഷിയും ഫാം ഹൗസുമൊക്കെയായി മാറ്റുകയാണ് താരദമ്പതികള്‍. ആട്, കോഴി, പോത്ത് തുടങ്ങിയവയൊക്കെ ഫാമില്‍ വളര്‍ത്താനാണ് തീരുമാനം. പച്ചക്കറി കൃഷിയും ഒപ്പമുണ്ട്. സിനിമാതിരക്കുകളുള്ളതിനാല്‍ കൊച്ചിയിലാണ് സുജിത്തും കുടുംബവും താമസിക്കുന്നത്. എന്നാല്‍ ലോക്ഡൗണിന് മുമ്പ് തിരുവനന്തപുരത്തെ മഞ്ജുവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. ലോക്ഡൗണിന് മുമ്പാണ് ഫാം വാങ്ങിയത്.ലോക്ക് ഡൗൺ കാലത്ത് കൃഷി തുടങ്ങാനുള്ള അനുമതി സർക്കാർ നല്കിയപ്പോൾ കൃഷി ആരംഭിച്ചു. ലോക്ക് ഡൗണിനു മുൻപേ ഞങ്ങൾ തീരുമാനിച്ച് വെച്ചതായിരുന്നു ഇങ്ങനെ ഒരു ഫാം വേണമെന്ന്, എന്നാൽ അന്ന് ഷൂട്ടിംഗ് ഒക്കെ ആയി തിരക്കിൽ ആയിരുന്നു, എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഞങ്ങൾ ഫ്രീ ആയി അപ്പോഴാണ് ഇതിലേക്ക് തിരിഞ്ഞത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago