വിവാഹവാർഷിക ആഘോഷത്തിന്റെ സന്തോഷം പങ്കുവെച്ച് നടി മഞ്ജു സുനിച്ചൻ. ഭർത്താവ് സുനിച്ചനും മകൻ ബെർണാഡിനുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് നടി പതിനാറാം വിവാഹവാർഷികത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ആശംസകൾ നേർന്ന് നിരവധി താരങ്ങളാണ് കമന്റ് ബോക്സിൽ എത്തിയത്. ‘അങ്ങനെ 16 വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചു തുടങ്ങിയ യാത്ര ഇനിയും മുന്നോട്ട്… ഒരുപാട് കാതങ്ങൾ മുന്നോട്ട്.’ – മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു.
കൊച്ചി കിഴക്കമ്പലത്ത് ജനിച്ച മഞ്ജു അഭിനേതാവിനൊപ്പം തന്നെ നല്ലൊരു നർത്തകി കൂടിയാണ്. ആദ്യമായി മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തിയത് ചക്രം എന്ന സിനിമയിലൂടെയാണ്. സംവിധായകൻ ലോഹിതദാസാണ് അഭിനയിക്കാനുള്ള അവസരം നൽകിയത്. പിന്നീട് മനോരമ ചാനലിലെ ദമ്പതികളുടെ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യയുടെ രണ്ടാം സീസണിൽ പങ്കെടുത്താണ് ടെലിവിഷനിൽ അരങ്ങേറിയത്. പിന്നീട്, മനോരമയിലെ തന്നെ മറിമായം എന്ന കോമഡി പരിപാടിയിലൂടെ മിനിസ്ക്രീൻ അഭിനയരംഗത്ത് സജീവമായി. ബിഗ് ബോസിന്റെ രണ്ടാം സീസണിൽ മത്സരാർത്ഥിയായിരുന്നു.
സിനിമയിലും സജീവമാണ് മഞ്ജു. നേരത്തെ മഞ്ജുവിന്റെ വിവാഹബന്ധം തകർന്നെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ അതെല്ലാം കെട്ടുകഥകളാണെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്തു വന്നു. ഏതായാലും വിവാഹവാർഷിക ദിനത്തിൽ ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് വ്യക്തമായ മറുപടി കൂടി നൽകുകയാണ് മഞ്ജു. നിരവധി ആരാധകരും സിനിമാ താരങ്ങളും മഞ്ജുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…