ആകാശത്ത് പറന്ന് ‘ലളിതം സുന്ദരം’; മധു വാര്യർക്ക് കൂട്ടുകാരന്റെ സമ്മാനം

പ്രിയ സുഹൃത്തിന്റെ അമ്പരപ്പിക്കുന്ന സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ലളിതം സുന്ദരം ടീം. ചിത്രത്തിന്റെ സംവിധായകൻ മധു വാര്യരുടെ ആത്മസുഹൃത്ത് ആണ് രാജീവ് രാഘവൻ. രാജീവ് രാഘവൻ സ്കൈ ഡൈവിംഗ് നടത്തിയതിന്റെ വീഡിയോ ആണ് ഇപ്പോൾ മഞ്ജു വാര്യരുടെ ഒഫീഷ്യൽ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിൽ മഞ്ജു വാര്യരും ബിജു മേനോനും ആണ് നായകർ. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കും റിലീസ് ചെയ്യുക. മാർച്ചിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തിന്റെ രചന – പ്രമോദ് മോഹൻ ആണ്.

മധു വാര്യരുടെ സഹപാഠി കൂടിയാണ് രാജീവ് രാഘവൻ. ‘ലളിതം സുന്ദരം’ എന്ന് എഴുതിയ ടീ ഷർട്ട് അണിഞ്ഞാണ് രാജീവ് സ്കൈ ഡൈവിങ് നടത്തിയത്. തന്റെ സുഹൃത്തിനും അദ്ദേഹത്തിന്റെ ചിത്രത്തിനും വേണ്ടിയാണ് രാജീവ് വീഡിയോ സമർപ്പിച്ചിരിക്കുന്നത്. ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജിവ് രാഘവൻ.

സൗഹൃദത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കുകയാണ് രാജീവ് തന്റെ ഈ വീഡിയോയിൽ. ജീവിതത്തിലെ ഇതുപോലുള്ള ആഗ്രഹങ്ങൾ ഓരോന്നായി നടത്തിയെടുത്താൽ ലളിതവും സുന്ദരവുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്നാണ് ഇതിലൂടെ രാജീവ് നൽകുന്ന സന്ദേശം. തന്റെ സുഹൃത്തിനുള്ള ഒരു സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഇത് പ്ലാൻ ചെയ്തതും വിജയകരമായി തന്നെ നിർവ്വഹിച്ചതും. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, ദീപ്തി സതി, രമ്യ നമ്പീശൻ, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് ലളിതം സുന്ദരം എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പ്രശസ്ത നിർമ്മാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി സുകുമാർ, ഗൗതം ശങ്കർ എന്നിവരാണ് കാമറ. സംഗീതം – ബിജിബാൽ. ലിജോ പോൾ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago