‘തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം’: അഭ്യർത്ഥനയുമായി നടി മീന

ഭർത്താവിന്റെ വേർപാടിനു പിന്നാലെ ആരാധകരോടും മാധ്യമങ്ങളോടും അഭ്യർത്ഥനയുമായി നടി മീന. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മീന അഭ്യർത്ഥിച്ചത്. ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ചും മറ്റും ഏറെ ഊഹാപോഹങ്ങൾ പടർന്നിരുന്നു. ഇതിനു പിന്നാലെയാണ് മീന തന്നെ പ്രതികരണവുമായി നേരിട്ടെത്തിയിരിക്കുന്നത്.

‘എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിൽ അതിയായ ദുഃഖത്തിലാണ് ഞാൻ. ഈ സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ ഞാൻ എല്ലാ മാധ്യമങ്ങളോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. വിഷമമേറിയ ഈ സമയത്ത് ഒപ്പം നിൽക്കുകയും സഹായിക്കുകയും ചെയ്ത എല്ലാ സുമനസ്സുകൾക്കും നന്ദി അറിയിക്കുന്നു. കഴിവിന്റെ പരമാവധി ശ്രമിച്ച മെഡിക്കൽ സംഘത്തിനോടും മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും രാധാകൃഷ്ണൻ ഐ എ എസിനോടും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മാധ്യമങ്ങളോടും സ്നേഹവും പ്രാർത്ഥനയും അറിയിച്ച എന്റെ സ്നേഹം നിറഞ്ഞ ആരാധകരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. നന്ദി, മീന സാഗർ’ – മീന ഫേസ്ബുക്കിൽ കുറിച്ചു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ചൊവ്വാഴ്ച രാത്രിയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ വിദ്യാസാഗർ നേരിട്ടിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഈ വർഷം ജനുവരിയിൽ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും അതിനുശേഷം വിദ്യാസാഗറിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചെങ്കിലും ദാതാവിനെ ലഭിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. മരുന്ന് നൽകി അസുഖം ഭേദമാക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദ്യാസാഗർ – മീന ദമ്പതികൾക്ക് നൈനിക എന്നു പേരുള്ള ഒരു മകളുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago