അവൾ എല്ലായിടത്തും മാന്ത്രികത കാണുന്നു; മകൾ നൈനികയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി മീന

മകൾ നൈനികയ്ക്ക് ഒപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി മീന. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് മനോഹരമായ അടിക്കുറിപ്പാണ് താരം നൽകിയത്. ‘Her eyes Sparkle because she sees Magic everywhere’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ മീന പങ്കു വെച്ചിരിക്കുന്നത്.

നടൻ വിജയ് നായകനായ സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘തെരി’യിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം നടത്തിയ ബാലതാരമാണ് നൈനിക. ‘തെരി’ എന്ന സിനിമയിൽ വിജയിയുടെ മകളുടെ വേഷത്തിൽ ആയിരുന്നു താരപുത്രി പ്രത്യക്ഷപ്പെട്ടത്. തെരി എന്ന സിനിമയിലാണ് നൈനിക ആദ്യമായി അഭിനയിച്ചത്. ആദ്യസിനിമയിൽ അഭിനയിക്കുമ്പോൾ നൈനികയ്ക്ക് പ്രായം വെറും നാലു വയസ്. ആദ്യസിനിമ റിലീസ് ആയതിനു പിന്നാലെ നൈനിക സിനിമാരംഗത്ത് ശ്രദ്ധേയയായി തീർന്നു.

2011 ജനുവരി ഒന്നിലെ പുതുവർഷപ്പുലരിയിലാണ് ബേബി നൈനിക ജനിച്ചത്. തെന്നിന്ത്യയിലെ പ്രശസ്ത അഭിനേത്രി മീനയുടേയും ബാംഗ്ലൂരിൽ സോഫ്റ്റ്‌വേർ എൻജീനീയറായ വിദ്യാസാഗറിന്റേയും ഏക മകളാണ് നൈനിക. ദൃശ്യം 2, അണ്ണാത്തെ എന്നിവയാണ് അടുത്തിടെ തിയറ്ററുകളിൽ എത്തിയ മീനയുടെ ചിത്രങ്ങൾ. ബ്രോ ഡാഡിയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago