ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നത്. ജയറാമാണ് ചിത്രത്തില്‍ മീരയുടെ നായകന്‍. ഇപ്പോഴിതാ തിരിച്ചുവരവിനെകുറിച്ച് പറയുകയാണ് മീരാ ജാസ്മിന്‍. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് മീര മനസ് തുറന്നത്.
നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാല്‍ മാത്രമേ അടുത്ത സിനിമ ചെയ്യുകയുള്ളൂ എന്ന് മീര പറയുന്നു. പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ട്. പുതുതലമുറയില്‍ ഫഹദിനൊപ്പം അഭിനയിക്കണമെന്നുണ്ടെന്നും മീര പറയുന്നു.
ദൈവം തനിക്ക് നല്ല ആയുസ് നല്‍കിയാല്‍ 80-90 വയസുവരെ അഭിനയിക്കും. വേറെ എവിടെയും പോകണമെന്നില്ല. നിരവധി പേര്‍ കഥകളുമായി സമീപിക്കുന്നുണ്ട്. പറ്റുമെന്ന് തോന്നുകയാണെങ്കില്‍ മാത്രമേ ചെയ്യുകയുള്ളൂ എന്നും മീര പറഞ്ഞു. നവ്യ നായരുടെ തിരിച്ചുവരവ് തനിക്ക് വളരെയധികം സര്‍പ്രൈസായെന്നും മീര ജാസ്മിന്‍ പറഞ്ഞു. മഞ്ജു ചേച്ചി ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഭാവന തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇതൊക്കെ സന്തോഷം നല്‍കുന്നതാണെന്നും മീര ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…