‘അന്നെനിക്ക് ശരിക്കും അറിയില്ലായിരുന്നു ഒരു കിലോ അരിക്ക് എത്രയായിരുന്നു വിലയെന്ന്’; ഇപ്പോൾ ലോകം കണ്ടെന്ന് മീര ജാസ്മിൻ

സൂത്രധാരൻ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ താരമായിരുന്നു മീര ജാസ്മിൻ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് താരം. ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയിലെ അഭിനയത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര ജാസ്മിൻ. ചിത്രത്തിൽ ജയറാമാണ് നായകനായി എത്തുന്നത്.

‘2020ൽ കോവിഡ് തുടങ്ങിയ സമയത്താണ് സത്യൻ അങ്കിൾ പ്രൊജക്ട് വിളിച്ചുപറഞ്ഞത്. അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ കുടുംബചിത്രങ്ങൾ എനിക്ക് തന്നയാളാണ്. ലൈഫിൽ പ്രധാനപ്പെട്ട സമയങ്ങളിലാണ് അദ്ദേഹത്തിന്റെ പടം ചെയ്തിട്ടുള്ളത്. കുടുംബത്തിലെ ഒരാളെ പോലെയാണ് അദ്ദേഹം എനിക്ക്. അതുകൊണ്ടു തന്നെ വളരെ സ്നേഹവും നന്ദിയും അദ്ദേഹത്തോട് ഉണ്ട്’ – മീര ജാസ്മിൻ പറഞ്ഞു. ചെറുപ്പത്തിലേ കരിയർ തുടങ്ങിയതിനാൽ കുറേ അനുഭവങ്ങളും തിരിച്ചറിവുകളുമുണ്ടായെന്നും മീര ജാസ്മിൻ പറഞ്ഞു. സന്തോഷവും മനസമാധാനവും ആണ് ജീവിതത്തിൽ ഏറ്റവും വലുതെന്ന് ഞാൻ വിശ്വസിക്കുന്നു. തുടരെ തുടരെ സിനിമ ചെയ്തു കൊണ്ടിരുന്നപ്പോള്‍ എനിക്ക് വേണ്ടി ഒരു സമയമില്ലായിരുന്നെന്നും ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോയിക്കൊണ്ടിരുന്നത് അത്ര നല്ലതല്ലായിരുന്നെന്നും മീര പറഞ്ഞു.

വിവാഹിതയായതോടെ അത് നല്ല രീതിയിൽ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. കുക്കിങ്ങ്, ബിസിനസ് ഒക്കെ പഠിച്ചു. നേരത്തെ തനിക്ക് ആരുടെയും പിന്തുണയില്ലാതെ പറ്റില്ലായിരുന്നെന്നും വിനോദയാത്രയിലെ ഡയലോഗ് പോലെ, അന്ന് ഒരു കിലോ അരിക്ക് എത്രയായിരുന്നു വിലയെന്ന് ശരിക്കും തനിക്ക് അറിയില്ലായിരുന്നെന്നും മീര പറഞ്ഞു. അന്നൊരു ബബിളിനകത്ത് ആയിരുന്നെന്നും എന്നാൽ ഇപ്പോൾ ലോകം കണ്ടെന്നും താരം വ്യക്തമാക്കി. സിനിമയില്‍ നിന്നും മാറി നിന്ന കാലത്ത് തനിക്ക് മിസ് ചെയ്തിരുന്നുവെന്നും മീര വ്യക്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago