രണ്ടാംവരവിൽ വലിയ മാറ്റങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം ഇപ്പോൾ. രണ്ടാം വരവിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന സിനിമയിൽ ജയറാമിന്റെ നായികയായാണ് മീര എത്തിയത്. സിനിമയ്ക്കൊപ്പം സോഷ്യൽമീഡിയയിലും സജീവമായ മീര ജാസ്മിൻ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ബിക്കിനിയിലാണ് മീര ജാസ്മിൻ പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ആത്മാവിന്റെ സൂര്യകിരണങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് മീര ജാസ്മിൻ മഞ്ഞ ബിക്കിനിയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ‘ബ്യൂട്ടി ക്വീൻ’, ‘സെക്സി അവതാർ’ എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ആരാധകർ നൽകിയിരിക്കുന്നത്.
ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന സിനിമയിലൂടെയാണ് മലയാളസിനിമയിലേക്ക് മീര ജാസ്മിൻ എത്തിയത്. അതിനു ശേഷം മോഹൻലാൽ, മമ്മൂട്ടി, ജയറാം, പൃഥ്വിരാജ് എന്നിവരുടെ നായികയായി വിവിധ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു മീര. ദേശീയ അവാർഡ് ജേതാവ് കൂടിയായ താരം വിവാഹത്തോടെയാണ് പതിയെ അഭിനയത്തിൽ നിന്ന് ഒരു ചെറിയ ഇടവേളയെടുത്തത്. എന്നാൽ, ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് താരം. തന്റെ മനോഹരമായ ഫോട്ടോകളും വീഡിയോകളും മീര ജാസ്മിൻ ആരാധകരുമായി ഇടയ്ക്കിടയ്ക്ക് പങ്കുവെയ്ക്കാറുണ്ട്.
സിനിമാവിശേഷങ്ങൾക്ക് ഒപ്പം വ്യക്തിപരമായ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇത്തവണ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് മീര പങ്കുവെച്ചിരിക്കുന്നത്. സിനിമയിലേക്കുള്ള രണ്ടാം വരവിനു പിന്നാലെ ഫിറ്റ്നസിലും ഏറെ ശ്രദ്ധിക്കാറുണ്ട് താരം. ഇടയ്ക്ക് ജിമ്മിൽ നിന്ന് പകർത്തിയ ഏതാനും ചിത്രങ്ങൾ മീര സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ‘എല്ലാ വളർച്ചയും നിങ്ങളുടെ കംഫർട്ട് സോണിന് പുറത്താണ്’ എന്ന് കുറിച്ചായിരുന്നു മീര പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. മീര ജാസ്മിൻ നായികയായി എത്തിയ ‘മകൾ’ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ, 2018ൽ പുറത്തിറങ്ങിയ പൂമരം എന്നീ സിനിമകൾക്ക് ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് മകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…