വിവാഹം കഴിഞ്ഞ് നീണ്ട ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ വീണ്ടും സിനിമയിലേക്ക് എത്തിയത്. ഏതായാലും തന്റെ രണ്ടാം വരവിൽ ഒരുപാട് മാറ്റങ്ങളുമായാണ് മീര ജാസ്മിൻ എത്തുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. വളരെ ഫാഷണബിൾ ആയിട്ടുള്ള ചിത്രങ്ങളാണ് മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.
സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമായ മീര താൻ ഇപ്പോൾ ഫിറ്റ്നസിലും ഏറെ ശ്രദ്ധിക്കാറുണ്ടെന്ന് വ്യക്തമാക്കുകയാണ്. ജിമ്മിൽ നിന്ന് പകർത്തിയ ഏതാനും ചിത്രങ്ങളാണ് മീര സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചത്. ‘എല്ലാ വളർച്ചയും നിങ്ങളുടെ കംഫർട്ട് സോണിന് പുറത്താണ്’ എന്ന് കുറിച്ചാണ് മീര പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.
മീര ജാസ്മിൻ നായികയായി എത്തിയ ‘മകൾ’ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ, 2018ൽ പുറത്തിറങ്ങിയ പൂമരം എന്നീ സിനിമകൾക്ക് ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് മകൾ.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…