ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് മീര ജാസ്മിൻ. 2001ലാണ് മീര ജാസ്മിൻ ശിവാനി എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയത്. താരത്തിന് മീര ജാസ്മിൻ എന്ന പേര് നൽകിയത് ആദ്യചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസ് ആയിരുന്നു. ആ സമയത്ത് പുതുമുഖങ്ങളെ അന്വേഷിച്ചു നടക്കുകയായിരുന്നു ലോഹിതദാസിന് ബ്ലസി ആണ് മീര ജാസ്മിനെ പരിചയപ്പെടുത്തി കൊടുത്തത്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്ത താരം വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് തിരികെ സിനിമയിലേക്ക് മീര ജാസ്മിൻ എത്തിയിരിക്കുന്നത്. സിനിമയിലേക്കുള്ള രണ്ടാം വരവിന് ഒപ്പം സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് താരം. ഫോട്ടോഷൂട്ട് ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മീര സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഇത്തവണ വെളുത്ത ഷർട്ട് ഇട്ടുകൊണ്ടുള്ള സൂപ്പർ ക്യൂട്ട് ചിത്രങ്ങളാണ് മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പീകാബു എന്ന അടിക്കുറിപ്പോടെയാണ് മീര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പീകാബു എന്നാൽ മലയാളത്തിൽ ഒളിച്ചുകളി എന്നാണ് അർത്ഥം. ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഫോട്ടോസ് കണ്ടിട്ട് മനോഹരമായിരിക്കുന്നു, പ്രായം പിന്നോട്ട് ആണല്ലോ എന്നൊക്കെയാണ് കമന്റുകൾ. ചെറിയ മാലയും അഴിച്ചിട്ട മുടിയും കൈയിൽ ഒരു ചെറിയ ബ്രേസ് ലെറ്റും അണിഞ്ഞാണ് മീര ഫോട്ടോയ്ക്ക് പോസ് ചെയ്തിര്ക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരികെയെത്തുന്ന താരത്തിന് കഴിഞ്ഞയിടെ യു എ ഇ ഗോൾഡൻ വിസയും ലഭിച്ചിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര ജാസ്മിൻ എത്തുന്നത്. ഇതിനു മുമ്പ് മുഴുനീള വേഷത്തിൽ താരം അഭിനയിച്ചത് 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ എന്ന ചിത്രത്തിലാണ്. 2018ൽ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായി എത്തിയ പൂമരം എന്ന ചിത്രത്തിൽ മീര ജാസ്മിൻ എത്തിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…