മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് മുക്ത മലയാളികൾക്ക് ഇടയിൽ പ്രശസ്തയായത്. ലിസമ്മ എന്ന കഥാപാത്രമായിട്ട് ആയിരുന്നു മുക്ത എത്തിയത്. മുക്തയുടെ രണ്ടാമത്തെ ചിത്രമായിരുന്നു അച്ഛനുറങ്ങാത്ത വീട്. അതിനു മുമ്പ് ഒറ്റനാണയം എന്ന സിനിമയിൽ ചെറിയൊരു വേഷത്തിൽ മുക്ത അഭിനയിച്ചിരുന്നു. സിനിമകളിൽ കൂടാതെ നിരവധി സീരിയലുകളിലും മുക്ത അഭിനയിച്ചിട്ടുണ്ട്. ഗായികയായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ്
എൽസ ജോർജ് എന്ന മുക്ത വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് കിയാര എന്നു പേരുള്ള ഒരു മകളുമുണ്ട്. കണ്മണി എന്നാണ് കിയാര അറിയപ്പെടുന്നത്.
മുക്തയും മകൾ കണ്മണിയും തമ്മിലുള്ള ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഈസ്റ്റർ ദിന സ്പെഷ്യലായി ആണ് മുക്തയുടെ സോഷ്യൽമീഡിയ പേജിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്ലൗഡ 9 ഡാൻസ് അക്കാദമിക്കു വേണ്ടിയാണ് മുക്തയും മകൾ കൺമണിയും ഡാൻസ് ചെയ്തിരിക്കുന്നത്. രാജേഷ് രാജ് നൃത്തം കോറിയോഗ്രഫി ചെയ്തിരിക്കുന്നത്. നിരവധി പേരാണ് നൃത്തം അടിപൊളിയാണെന്ന് പറഞ്ഞിരിക്കുന്നത്.
സോഷ്യൽമീഡിയയിൽ സജീവമായ കണ്മണി ഇതിനകം രണ്ടു സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. പത്താം വളവ്, പാപ്പൻ എന്നീ ചിത്രങ്ങളിലാണ് കണ്മണി അഭിനയിച്ചിരിക്കുന്നത്. കണ്മണിയുടെ ധാരാളം ഡബ്സ്മാഷ് വീഡിയോസ് സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്. റിമി ടോമിക്ക് ഒപ്പവും കണ്മണി ഇതിനകം ധാരാളം വീഡിയോകളിൽ അഭിനയിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…