‘ജാഡയായത് കൊണ്ട് ഞാൻ മിണ്ടിയില്ല, ഫ്ലൈറ്റിൽ ഒരു സുന്ദരനെ കണ്ടപ്പോൾ ഞങ്ങൾ ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ എത്തി’; മീനാക്ഷി ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത പ്രമോദ്

സിനിമാമേഖലയിലെ ആഴമേറിയ ചില സൗഹൃദങ്ങളിൽ ഒന്നാണ് നടി നമിത പ്രമോദിന്റേത്. എന്നാൽ, ആ സൗഹൃദവലയത്തിലെ അംഗങ്ങൾ നടിമാരല്ല. പക്ഷേ, അവരുടെ അച്ഛൻമാർ മലയാള സിനിമയിലെ സൂപ്പർ താരങ്ങളാണ്. നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് എന്ന മീനൂട്ടിയും നാദിർഷയുടെ മക്കളായ ആയിഷയും ഖദീജയുമാണ് നമിത പ്രമോദിന്റെ കൂട്ടുകാരികൾ. മീനാക്ഷിയുമായുള്ള സൗഹൃദം ആരംഭിച്ചതിനെക്കുറിച്ചും ആ സൗഹൃദത്തെക്കുറിച്ചും വാചാലയാകുകയാണ് നമിത പ്രമോദ്. ആദ്യകാലത്ത് മീനാക്ഷിയൊരു ജാഡക്കാരിയെന്നാണ് താൻ കരുതിയിരുന്നതെന്ന് നമിത വ്യക്തമാക്കി. എന്നാൽ, ആ ധാരണ മാറി മറിഞ്ഞത് ഒരു വിമാനയാത്രയോടെ ആണെന്നും നമിത പറഞ്ഞു. ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

മീനാക്ഷി തനിക്ക് സഹോദരിയെപോലെയും ആത്മാർത്ഥ സുഹൃത്തിനെയും പോലെ ഉള്ള ഒരാളാണെന്ന് നമിത പറഞ്ഞു. മീനാക്ഷിയുമായി സംസാരിച്ചതും അടുപ്പത്തിലായതും അഞ്ചുവർഷം മുമ്പ് ഒരു യു എസ് ട്രിപ്പിന് പോയപ്പോൾ ആണെന്ന് നമിത പറഞ്ഞു. തങ്ങളങ്ങനെ സംസാരിക്കാർ ഇല്ലായിരുന്നു. കണ്ടപ്പോൾ തന്നെ ജാഡയാണെന്നാണ് കരുതിയത്. മീനാക്ഷി മിണ്ടുന്നത് വളരെ കുറവാണെന്നും സൗണ്ട് തോമയുടെ ലൊക്കേഷനിൽ വന്ന സമയത്ത് തന്നെ ഇടം കണ്ണിട്ട് മീനാക്ഷി ഇടയ്ക്ക് നോക്കുമെന്നും താനും അവളെ നോക്കുമെന്നും നമിത പറഞ്ഞു. ഒരു തവണ തന്നെ ചിരിച്ചു കാണിച്ചപ്പോൾ താനും ചിരിച്ചു കാണിച്ചു. യു എസ് ട്രിപ്പിന് പോയ സമയത്ത് നാദിർഷിക്കയുടെ മക്കളും ഒപ്പമുണ്ടായിരുന്നു.

നാദിർഷിക്കയുടെ മക്കൾ ഇടയ്ക്ക് എന്നെ നോക്കി ചിരിക്കുന്നുണ്ട്. എന്നാൽ, മീനാക്ഷി ഇടം കണ്ണിട്ട് നോക്കിയിട്ട് കാണാത്തത് പോലെയിരിക്കും. അത് കഴിഞ്ഞ് ഫ്ലൈറ്റിൽ കയറി. അടുത്തടുത്താണ് ഇരിക്കുന്നത്. ജാഡയായത് കൊണ്ട് ഒന്നും മിണ്ടിയില്ല. ഇടയ്ക്ക് രണ്ടാൾക്കും ഹോട്ട് ചോക്ലേറ്റ് കഴിക്കാൻ ഭയങ്കര കൊതി. ഫ്ലൈറ്റ് അറ്റൻഡൻഡ് ആയിട്ടുള്ള ഒരുത്തനുണ്ടായിരുന്നു. സുന്ദരനായിരുന്നു. ഞാനും മീനാക്ഷിയും പരസ്പരം നോക്കി. ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ പോകാൻ തീരുമാനിച്ചു. എന്നിട്ട് അവനെ വിളിച്ചു. ഹോട്ട് ചോക്ലേറ്റ് വേണമായിട്ടല്ല. വീണ്ടും വീണ്ടും അവനെ കാണാൻ വേണ്ടിയിട്ട് ആിരുന്നു. ഇതിനിടയിൽ അവന്റെ പേര് നോക്കാന്‍ പറഞ്ഞത് നാദിര്‍ഷിക്കായുടെ ഇളയമകള്‍ ഖദീജയാണ്. അവൾ അന്ന് ഏഴാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. സാഹിൽ എന്നോ മറ്റോ ആണ് പേര്. മീനാക്ഷിയുമായി പരിചയത്തിലാകുന്നത് അവൻ കാരണമാണെന്നും മീനാക്ഷിയെ പോലെ തന്നെ നാദിർഷിക്കായുടെ മക്കളായ ആയിഷയോടും ഖദീജയടും അതുപോലെ തന്നെയുള്ള സ്നേഹവും കൂട്ടുമാണെന്നും നമിത പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago