സിനിമാജീവിതത്തെക്കുറിച്ചും നടിയായതിനു ശേഷം തന്നെ തേടിയെത്തിയ പ്രണയാഭ്യർത്ഥനകളെക്കുറിച്ചും തുറന്നു പറയുകയാണ് നടി നമിത പ്രമോദ്. തനിക്ക് ആദ്യത്തെ പ്രണയലേഖനം കിട്ടിയത് ലൊക്കേഷനിൽ വെച്ചാണെന്നും അന്ന് പ്ലസ് വണ്ണിന് പഠിക്കുന്ന കാലമായിരുന്നെന്നും പ്രണയലേഖനം കിട്ടിയപ്പോൾ പേടിച്ചു പോയെന്നും നമിത പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങൾ പറഞ്ഞത്.
താൻ സിനിമ ചെയ്യുമ്പോൾ ഡ്രൈവറിന്റെ അടുത്താണ് പ്രേമലേഖനം ഒക്കെ കൊടുത്തുവിടുക. ‘ഞാൻ അന്ന് സ്കൂളിൽ പഠിക്കുന്ന സമയമാണ്. ലവ് ലെറ്ററിൽ മോതിരമൊക്കെ ഉണ്ടാകും. ഞാൻ കത്ത് നേരെ അച്ഛന് കൊണ്ടുപോയി കൊടുത്തു. എനിക്ക് പ്രേമലേഖനം തന്നുവെന്ന് അച്ഛനോട് പറഞ്ഞു.’ – നമിത പറയുന്നു. എന്നാൽ ഈ പയ്യൻ കടയിൽ പോയി അമ്മായി അച്ഛന് ഷർട്ടും മുണ്ടുമൊക്കെ കൊണ്ടു വന്നിട്ടുണ്ട്. അയാൾ സ്ഥിരം സ്റ്റോക്കിങ്ങായിരുന്നെന്നും എന്നാൽ ഒന്നും നടക്കില്ലെന്ന് അച്ഛൻ അയാളോട് പറഞ്ഞിരുന്നെന്നും നമിത പറഞ്ഞു.
പോസിറ്റീവ് ആയുള്ള എന്തെങ്കിലും തീരുമാനം ഉണ്ടോയെന്ന് അറിയാൻ സ്റ്റാഫിനെ വിളിച്ചു നോക്കും. തനിക്ക് മെയിൽ അയയ്ക്കുമായിരുന്നെന്നും ഇന്ന് ആയിരുന്നെങ്കിൽ അതിൽ താൻ സന്തോഷിച്ചേനെയെന്നും നമിത വ്യക്തമാക്കി. ഇഷ്ടമുള്ളയാളെ നോക്കിക്കോ എന്ന് വീട്ടുകാർ പറഞ്ഞ അന്നുമുതൽ ദാരിദ്ര്യമാണെന്നും നമിത പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ 50 വയസുള്ള അമ്മാവൻമാരൊക്കെ എ ലവ് യു, ഉമ്മാ എന്നൊക്കെ പറഞ്ഞ് മെസേജ് അയയ്ക്കാറുണ്ടെന്നും നമിത വ്യക്തമാക്കി. ഇവരുടെയൊക്കെ പ്രൊഫൈലിൽ കേറി നോക്കുമ്പോൾ ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള ഫോട്ടോയൊക്കെ കാണാമെന്നും നമിത പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…