വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് നമിത പ്രമോദ്. പിന്നീട് അമ്മേ ദേവി, എന്റെ മാനസ പുത്രി തുടങ്ങിയ സീരിയലുകളിലുടെ സജീവമായ താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലെ റിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തിന്റെ വളര്‍ച്ച വളരെ പെട്ടന്ന് ആയിരുന്നു. നായികയായി മലയാളത്തിലും അന്യഭാഷകളിലുമായി താരം ഇപ്പോള്‍ സജീവമാണ്. താരത്തിന് ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലാണ്.
ദിലീപ്, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി നമിത മാറി. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും, കമ്മാരസംഭവം, ലോ പോയിന്റ്, വിക്രമാദിത്യൻ, അൽ മല്ലു, റോൾ മോഡൽസ്, ഓർമയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗം കളി എന്നിവയാണ് നമിത അഭിനയിച്ച പ്രമുഖ ചിത്രങ്ങൾ. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുള്ള നമിതയുടെ പുതിയ ചിത്രം നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനായ പ്രോജക്ട് ആണ്. ഇത് കൂടാതെ ദിലീപ് നായകനായ പ്രൊഫസ്സർ ഡിങ്കനിലും നമിതയാണ് നായിക. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. സാരിയിൽ ഏറെ സുന്ദരിയായ കാണപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് അനിയത്തി അകിത പ്രമോദാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…