മലയാളിപ്രേക്ഷകരുടെ ഇഷ്ടതാരമാണ് നസ്രിയ നസിം. കഴിഞ്ഞ കുറച്ചുകാലമായി സിനിമയിൽ അഭിനയത്തിൽ സജീവമല്ലായിരുന്നു താരം. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായ ‘ആഹാ സുന്ദരാ’ കഴിഞ്ഞയിടെയാണ് റിലീസ്. ഇപ്പോൾ നെറ്റ്ഫ്ലിക്സിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. അതേസമയം, മലയാളത്തിലെ ഇടവേള തീരുമാനിച്ചെടുത്തതല്ലെന്ന് വ്യക്തമാക്കുകയാണ് താരം. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് നസ്രിയ ഇങ്ങനെ പറഞ്ഞത്. കഥകൾ കേൾക്കുന്നുണ്ടെന്നും ഇഷ്ടപ്പെടുന്ന കഥകളാണെങ്കിൽ തീർച്ചയായും ഓക്കേ പറയുമെന്നും നസ്രിയ പറഞ്ഞു. ഇടവേളകൾ വേണ്ടിവന്നത് ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താൽ മാത്രമാണെന്നും നസ്രിയ വ്യക്തമാക്കി. തന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാത്ത അല്ലെങ്കിൽ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കേ പറയാറില്ലെന്നും അങ്ങനെയാണ് ഇടവേളകൾ ഉണ്ടാകുന്നതെന്നും നസ്രിയ വ്യക്തമാക്കി.
പുതിയ സിനിമയായ ‘ആഹാ സുന്ദര’യിലെ കഥാപാത്രത്തെക്കുറിച്ചും നസ്രിയ സംസാരിച്ചു. ലീല എന്ന കഥാപാത്രത്തെയാണ് ചെയ്തത്. സ്ട്രോങ്ങായ ഒരു ഫോട്ടോഗ്രാഫർ ആണ് ലീല. റോൾ എന്തായാലും മനോഹരമായി ചെയ്യുക എന്നതാണ് ആഗ്രഹം. കഥാപാത്രങ്ങളുടെ കാര്യത്തിൽ സെൽഫിഷ് ആണെന്നും എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹമെന്നും നസ്രിയ വ്യക്തമാക്കി. ഓം ശാന്തി ഓശാനയിലെപ്പോലെ കുറുമ്പുള്ള കഥാപാത്രം തേടി വന്നാല്‍ ഇനിയും ചെയ്യുമെന്നും നസ്രിയ പറഞ്ഞു. തെലുങ്ക് വലിയ ഇൻഡസ്ട്രിയാണെന്നും അതിന്റേതായ മാറ്റങ്ങൾ അവിടെയുണ്ടെന്നും നസ്രിയ പറഞ്ഞു. മലയാളത്തിനെ അപേക്ഷിച്ച് തെലുങ്കിൽ ഷൂട്ടിങ്ങ് സമയം വളരെ കുറവാണെന്നും അതുപോലെ ഞായറാഴ്ച അവധിയുമാണെന്നും നസ്രിയ വ്യക്തമാക്കി.
അടുത്ത സിനിമയ്ക്കും വലിയ ഇടവേളയുണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു സിനിമയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എന്തിനാണ് ഇത്രയും സമയം എന്ന് പലരും ചോദിക്കാറുണ്ടെന്ന് നസ്രിയ പറഞ്ഞു. പക്ഷേ, വിജയം നേടാത്ത സിനിമയായാല്‍ പോലും തനിക്ക് വിശ്വാസം തോന്നിയവയില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെന്നും അത് അങ്ങനെ തന്നെ തുടരുമെന്നുമായിരുന്നു നസ്രിയയുടെ മറുപടി. നടി, നിര്‍മാതാവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ തുടങ്ങി തന്റെ എല്ലാ റോളുകളും നന്നായി ആസ്വദിക്കുന്ന ആളാണ് താനെന്നും അവർ വ്യക്തമാക്കി. സംവിധാനം ചിലപ്പോൾ ഉണ്ടായേക്കാമെന്നും എന്നാൽ അടുത്ത കാലത്തൊന്നും സംഭവിക്കില്ലെന്നും നസ്രിയ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…