ശരീരഭാരം പെട്ടെന്ന് കൂടിയതിനെ തുടർന്ന് അത് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് നടി നവ്യ നായർ. അതിനായി 60 ദിവസത്തെ ട്രാൻസ്ഫർമേഷൻ പ്രോഗ്രോമിൽ ചേർന്നിരിക്കുകയാണ് നടി. ഐഡിയൽ വെയ്റ്റിൽ നിന്ന് മൂന്നു കിലോയോളം കൂടി 70.3 കിലോയിൽ എത്തിയെന്ന് നവ്യ പറയുന്നു. താരത്തിന്റെ ഐഡിയൽ വെയിറ്റ് 66 – 68 കിലോ ആണെങ്കിലും 62-63 കിലോയിൽ നിർത്തിയിരുന്ന ഭാരമാണ് ഇപ്പോൾ പെട്ടെന്ന് 70 കിലോ ആയത്. ഏതായാലും ഭാരം കുറയ്ക്കാൻ 60 ദിവസം കൊണ്ട് ഭാരം കുറച്ച് ഫിറ്റ് ആകുന്ന ഒരു ട്രാൻസ്ഫർമേഷൻ ഗ്രൂപ്പിൽ ചേർന്നിരിക്കുകയാണ് നവ്യ ഇപ്പോൾ. ദിവസവുമുള്ള വർക് ഔട്ടും ഡയറ്റ് പ്ലാനും താരം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.
താരം പിന്തുടരുന്നത് എ റ്റി പിയുടെ ഡയറ്റ് പ്ലാൻ ആണ്. രാവിലെ ഒരു കപ്പ് പാലിൽ ഒരു ഈന്തപ്പഴവും തലേദിവസം വെള്ളത്തിലിട്ടു വെച്ച ബദാമും ഉണക്കമുന്തിരിയും കൂടി അടിച്ച ഒരു ഷേക്കാണ് കുടിക്കുന്നത്. രാവിലെ ആറരയ്ക്കോ ഏഴു മണിക്കോ ആണ് വർക് ഔട്ട് ചെയ്യുന്ന സമയം. ഇനി നടത്തത്തിന്റെ കാര്യമാണ്. 7000 സ്റ്റെപ്പ് ഒരു ദിവസം നടക്കണം. ഒറ്റയടിക്ക് നടക്കാൻ കഴിയുന്നില്ലെങ്കിൽ രണ്ടു തവണയായി നടക്കാം. ഇങ്ങനെ നടക്കുന്നത് മെറ്റബൊളിക് ആക്ടിവിറ്റീസ് ഹൈ ആക്കി വെയ്ക്കാനാണെന്നും നമ്മൾ എന്ത് ചെയ്യുന്നു എന്നത് അവർക്ക് അയച്ചു കൊടുക്കണമെന്നും നവ്യ പറഞ്ഞു. നമ്മൾ എന്ത് കഴിച്ചാലും അത് കഴിക്കുന്നതിന് മുമ്പായി ഫോട്ടോ എടുത്ത് ന്യൂട്രീഷനിസ്റ്റിന് അയച്ചു കൊടുക്കണമെന്നും നവ്യ പറയുന്നു.
തനിക്ക് നിർദ്ദേശിച്ചിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് പാൻ കേക്ക് ആണ്. രാവിലെ എട്ടരയ്ക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കും. രണ്ടു മുട്ടയും രണ്ടു റോബസ്റ്റ പഴവും അല്പം ഉപ്പും ചേർത്ത് നോൺസ്റ്റിക്ക് പാനിൽ ചെറിയ ചെറിയ പാൻകേക്ക് ഉണ്ടാക്കി കഴിക്കുമെന്ന് നവ്യ വ്യക്തമാക്കുന്നു. ഇതല്ലെങ്കിൽ ദോശ, ചപ്പാത്തി, അപ്പം എന്നിവ രണ്ടെണ്ണം കഴിക്കാം. ഇഡ്ഡലിയാണെങ്കിൽ മൂന്നെണ്ണം. ഓട്സ് സ്ലിം മിൽക് ഒഴിച്ച ഫ്രൂട്സ് ഉപയോഗിച്ചും കഴിക്കും. അതേസമയം, ഒരു ദിവസത്തെ മെനുവിനെ ആറു മീൽ ആയിട്ടാണ് തിരിച്ചിരിക്കുന്നത്. ആദ്യത്തേത് ഡ്രിങ്ക്, രണ്ട് ബ്രേക്ക് ഫാസ്റ്റ്, പതിനൊന്നു മണിക്ക് ബ്രഞ്ച്, ഒരുമണി ഒന്നരയോടെ ലഞ്ച്, നാല് നാലരയോടെ ഒരു ചായ കൂടെ വേണമെങ്കിൽ ഒരു ഫ്രൂട്ട്. അതേമസമയം, രാവിലെ ഓട്സിന്റെ കൂടെ ഫ്രൂട്സ് കഴിക്കുന്നത് കൊണ്ട് ചായക്കൊപ്പം താരം കടലയാണ് കഴിക്കുന്നത്. വൈകുന്നേരം ഏഴരയ്ക്ക് മുമ്പായി ഡിന്നറും കിടക്കുന്നതിന് മുമ്പായി ഒരു ഹൽദി മിൽക്കും കുടിക്കും. ബ്രഞ്ച് ടൈമിൽ ഗ്രീൻ ടീ അല്ലെങ്കിൽ ഒരുപിടി പീനട്സ് കഴിക്കാം. ഉച്ചയ്ക്ക് ലഞ്ചിന് ഗോതമ്പ് പുട്ടും വൈകുന്നേരം ചോറും കഴിക്കും. കൂടെ മീൻ കറിയോ ചിക്കൻ കറിയോ ഒക്കെ കഴിക്കാം. മഞ്ഞളും ജാതിക്കയും ചേർന്ന പാലാണ് ഹൽദി മിൽക്ക്. പത്തുമണിയോടെ ഉറങ്ങി രാവിലെ അഞ്ചരയ്ക്ക് എഴുന്നേൽക്കുന്നതാണ് രീതിയെന്നും നവ്യ വ്യക്തമാക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…