നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണവും ലഭിച്ചു. സിനിമയുടെ പ്രമോഷനും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നവ്യ നായര്‍.
പ്രണയം പുഴപോലെയെന്നാണ് നവ്യ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഒഴുകിയില്‍ തിരിച്ചൊഴുകാന്‍ കഴിയാത്തതാണ് പുഴ. ഒഴുക്കിന്റെ വേഗത ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും. ചില കാലത്തു അത് കുത്തിയൊഴുകും. ചിലപ്പോള്‍ സര്‍വ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും. കടുത്ത വേനലില്‍ വറ്റി വരണ്ടു നെഞ്ചു പിളര്‍ന്ന തരിശ് മണ്ണായി മാറും. മറ്റൊരു ഇടവപ്പാതിയില്‍ മുറിവുകള്‍ തുന്നിച്ചേര്‍ത്തു സജലമായി മാറും. ഇതിനിടയില്‍ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും. പക്ഷെ നമ്മളൊരിക്കലും പുഴ അല്ല. അത് വെറും നീര്‍ച്ചാലെന്ന് വിളിക്കാറില്ല ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാന്‍ അവിടെ പുഴ ഉണ്ടാകുമെന്നും നവ്യ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാന്‍ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും… ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോള്‍ സര്‍വ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും… കടുത്ത വേനലില്‍ വറ്റി വരണ്ടു നെഞ്ചു പിളര്‍ന്ന തരിശ് മണ്ണായി മാറും… മറ്റൊരു ഇടവപ്പാതിയില്‍ മുറിവുകള്‍ തുന്നിച്ചേര്‍ത്തു സജലമായി മാറും.. ഇതിനിടയില്‍ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീര്‍ച്ചാലെന്ന് വിളിക്കാറില്ല ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാന്‍ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…