നന്ദനം ഷൂട്ടിംഗ് സമയത്ത് വെള്ളത്തിൽ വീണ ബാലാമണി; പണി പാളിയ കഥ പറഞ്ഞ് നവ്യ നായർ

നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രമായാണ് നവ്യ നായർ സിനിമയിലേക്ക് എത്തിയത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ഏതായാലും നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായർ വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ഒരുത്തീ എന്ന ചിത്രത്തിലെ രാധാമണി എന്ന കഥാപാത്രമായാണ് നവ്യ പത്തുവർഷത്തിനു ശേഷം സിനിമയിലേക്ക് എത്തുന്നത്. പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് ആദ്യസിനിമയിലെ ചില രസകരമായ നിമിഷങ്ങളെക്കുറിച്ച് നവ്യ മനസു തുറന്നത്. നന്ദനം സിനിമയുടെ ഷൂട്ടിംഗിനിടെ കൊതുമ്പുവള്ളത്തിൽ നിന്ന് വെള്ളത്തിലേക്ക് വീണ അനുഭവത്തെക്കുറിച്ചാണ് നവ്യ പറഞ്ഞത്.

അന്ന് നടന്ന സംഭവത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞു വന്നപ്പോഴേക്കും ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നെന്ന് നവ്യ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് നവ്യ പറഞ്ഞത് ഇങ്ങനെ, ‘ചെറിയ കൊതുമ്പുവള്ളത്തിൽ കയറിയിട്ട് ഏറുമാടത്തിലേക്ക് കയറണം. ഞാനും രാജുവേട്ടനും വള്ളത്തിന്റെ ഉടമസ്ഥനായ ചേട്ടനും കൂടെ ഞങ്ങളെ കൊണ്ടുപോയി. കായലിന്റെ നടുക്കായിട്ടാണ് ഈ ഏറുമാടം ഉള്ളത്. ആദ്യം രാജുചേട്ടൻ കയറി ഏറുമാടത്തിൽ ഇരുന്നു. പിന്നെ ഞാൻ കേറുമ്പോൾ ഒരു കാല് ഏറുമാടത്തിലേക്ക് വെച്ചു, മറ്റേ കാല് വള്ളത്തിൽ തന്നെ ഇരിക്കുവാ. വള്ളത്തിൽ ഇരിക്കുന്ന കാലിന് നമ്മൾ സ്ട്രെയിൻ കൊടുക്കാൻ പാടില്ല. പക്ഷേ, ഞാൻ അതില് അറിയാതെ ഒന്ന് അമർത്തി. അപ്പോൾ ഈ വള്ളം അങ്ങ് ബാക്കിലേക്ക് നീങ്ങിപ്പോയി. ഞാൻ നേരെ വെള്ളത്തിലേക്ക് വീണു. കായലായതു കൊണ്ട് വെള്ളതിനു താഴെ ഒരുപാട് കുറ്റികൾ ഉണ്ടായിരുന്നു. ആ കുറ്റി കൊണ്ട് എന്റെ കാല് കീറി. പോയി ഒരു ടിടി ഒക്കെ എടുത്തു. പിന്നെ കുഴപ്പമില്ല’ – നവ്യ പറഞ്ഞു നിർത്തി. അതേസമയം, ഇപ്പോൾ ആയിരുന്നു ഈ സംഭവം നടന്നതെങ്കിൽ വൈറലായേനെയെന്നും നവ്യ പറഞ്ഞു.

‘ഒരുത്തീ’ എന്ന സിനിമയിൽ രാധാമണി എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. സ്ത്രീക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമാണ് ഒരുത്തീയെന്നും ഒരു സ്ത്രീയുടെ ജീവിതത്തിൽ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നതെന്നും നവ്യ വ്യക്തമാക്കി. വി കെ പ്രകാശ് ആണ് ഒരുത്തീ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എസ് സുരേഷ് ബാബു രചിച്ച ഈ ചിത്രം കെ വി അബ്ദുൾ നാസർ ആണ് നിർമ്മിച്ചിരിക്കുന്നത്. നവ്യ നായർക്കൊപ്പം വിനായകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വളരെ ശക്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ നവ്യ നായർ അവതരിപ്പിക്കുന്ന രാധാമണി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍, ചാലി പാല, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. നവ്യയുടെ മകനായി അഭിനയിച്ച ആദിത്യനും തന്റെ വേഷം ഏറ്റവും ഭംഗിയാക്കി.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago