ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ നടന് വിനായകന് നടത്തിയ മീടു പരാമര്‍ശം ഏറെ വിവദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിരവധി പേരാണ് വിഷയത്തില്‍ പ്രതികരണവുമായി രഗത്തെത്തിയത്. നവ്യ നായരും സംവിധായകന് വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമര്‍ശത്തില്‍ നിശബ്ദത പാലിച്ചതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നവ്യ നായര്‍.
വിനായകന് പറഞ്ഞത് തെറ്റായിപ്പോയെന്ന് നവ്യ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിനായകന്റെ പരാമര്‍ശത്തില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ സാധിച്ചില്ല. വിനായകന് നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം തന്നെ ക്ഷമാപണം നടത്തിയതാണ്. അവിടെ മാധ്യമപ്രവര്‍ത്തര്‍ ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് മോശം അനുഭവം നേരിട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതികരിക്കാമായിരുന്നു. അവിടെ ഒരു പുരുഷന് പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നത്. അന്ന് ഉണ്ടായ മുഴുവന്‍ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി വ്യക്തമാക്കി.
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള വിനായകന്റെ പ്രതികരണമാണ് വിവാദമായത്. തന്റെ ലൈഫില്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ടെന്നും ഈ പത്ത് പേരോടും താത്പര്യമുണ്ടോ എന്ന് താന്‍ തന്നെയാണ് ചോദിച്ചതെന്നും വിനായകന് പറഞ്ഞിരുന്നു. നിങ്ങള്‍ പറയുന്ന മീടൂ ഇതാണെങ്കില്‍ താന്‍ ഇനിയും ചോദിക്കുമെന്നും വിനായകന് പറഞ്ഞു. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടന് വിനായകന് കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…