‘ഞങ്ങളുടെ ഉയിരും ഉലകവും’; മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായി വിഘ്‌നേഷ് ശിവനും നയന്‍താരയും

മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും വിഘ്‌നേഷ് ശിവനും നയന്‍താരയും. ആരാധകര്‍ക്ക് പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരങ്ങള്‍ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. പതിവുപോലെ മക്കളുടെ മുഖം മറച്ചിട്ടുണ്ട്.

ഒക്ടോബര്‍ ഒന്‍പതിനായിരുന്നു വാടക ഗര്‍ഭപാത്രത്തിലൂടെ നയന്‍താരയ്ക്കും വിഘ്‌നേഷിനും കുഞ്ഞുങ്ങള്‍ പിറന്നത്. ഉയിര്‍, ഉലകമെന്നാണ് മക്കളെ ഇരുവരും പരിചയപ്പെടുത്തിയത്. കുഞ്ഞുങ്ങള്‍ പിറന്നതിന് പിന്നാലെ വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ‘ നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനകളും പൂര്‍വികരുടെ അനുഗ്രഹങ്ങളും നന്മകളും ചേര്‍ന്ന് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടേയും അനുഗ്രഹം വേണം. ജീവിതം കൂടുതല് ശോഭയുള്ളതും മനോഹരവുമാണ്’, കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചതിങ്ങനെ.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂണ്‍ ഒന്‍പതിനായിരുന്നു വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ആഢംബരപൂര്‍ണമായിരുന്നു വിവാഹം. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍, തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്ത്, സൂര്യ, കാര്‍ത്തി, അജിത്ത്, വിജയ്, സംവിധായകരായ ആറ്റ്‌ലി, ഗൗതം വാസുദേവ മേനോന്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago