ഇക്കഴിഞ്ഞ ഒന്‍പതിനായിരുന്നു തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരായത്. അടുത്തിടെ സിനിമാ ലോകം സാക്ഷ്യംവഹിച്ച വന്‍ വിവാഹങ്ങളില്‍ ഒന്നായിരുന്നു ഇവരുടേത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, ടോളിവുഡ് താരങ്ങളായ കമല്‍ഹാസന്‍, രജനീകാന്ത്, സൂര്യ, കാര്‍ത്തി, സംവിധായകരായ ഗൗതം വാസുദേവ മേനോന്‍, ആറ്റലി, മലയാളത്തില്‍ നിന്ന് നടന്‍ ദിലീപ് ഉള്‍പ്പെടെ വന്‍ താരനിരകളാണ് ഇവരുടെ വിവാഹത്തിന് അണിനിരന്നത്. ഇവരുടെ വിവാഹചടങ്ങ് വിനോദരംഗത്ത് കോടികള്‍ വിപണിമൂല്യമുള്ള വന്‍ ഇവന്റായി.
നയന്‍താരയുടേയും വിഘ്‌നേഷിന്റേയും പ്രതിഫല കണക്കുകളും സമ്പാദ്യങ്ങളുടെ വിവരങ്ങളുമെല്ലാം പുറത്തുവരുന്നുണ്ട്. നയന്‍താര ഒരു സിനിമയ്ക്കായി വാങ്ങുന്നത് പത്ത് കോടി വരെയാണ്. 20 ദിവസത്തെ കോള്‍ഷീറ്റിനാണ് ഇതെന്ന് ഓര്‍ക്കണം. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അഞ്ച് കോടി വരെ കൈപ്പറ്റുന്നുണ്ട്. വിഘ്‌നോഷ് ശിവന് ഒരു സിനിമ ചെയ്യുന്നതിന് മൂന്ന് കോടി വരെ ലഭിക്കും. ഗാനരചയിതാവ് കൂടിയായ വിഘ്‌നേഷ് പാട്ടെഴുതുന്നതിന് 3 ലക്ഷം വരെ വാങ്ങുന്നുണ്ട്. സ്വത്ത് വിവരങ്ങളിലേക്ക് കടക്കുകയാണെങ്കില്‍ ചെന്നൈയില്‍ രണ്ട് ആഢംബര വീടുകളാണ് നയന്‍താരക്കുള്ളത്. ഇതുകൂടാതെ ഹൈദരാബാദില്‍ പതിനഞ്ച് കോടിയോളം വരുന്ന രണ്ട് ബംഗ്ലാവുകള്‍, ബംഗളൂരുവിലും കേരളത്തിലും വീടുകള്‍ പ്രൈവറ്റ് ജെറ്റ്, പല മോഡലുകളിലുള്ള കാറുകള്‍ അങ്ങനെ നിരവധിയാണ് നയന്‍താരയുടെ സമ്പാദ്യങ്ങള്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…