വിവാഹദിനത്തിൽ നയൻതാര നാത്തൂന് സമ്മാനമായി നൽകിയത് സ്വർണാഭരണങ്ങൾ; വിക്കിയുടെ മറ്റ് കുടുംബാംഗങ്ങൾക്കും പ്രത്യേക സമ്മാനങ്ങൾ

ആരാധകരും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ കാത്തിരുന്ന വിവാഹം ആയിരുന്നു നയൻതാര – വിഘ്നേഷ് ശിവൻ വിവാഹം. അത്യാഢംബരത്തോടെയാണ് വിവാഹം ചെന്നൈയിൽ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാലോകത്തെ പ്രമുഖരും ഉൾപ്പെടെ വളരെ കുറച്ചുപേർ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. എല്ലാവരുടെയും ആശിർവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് വിഘ്നേഷ് നയൻതാരയെ താലിചാർത്തിയത്.

വിവാഹവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ പോലും അറിയാൻ ആരാധകർ കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. ചെന്നൈ മഹാബലിപുരത്തുള്ള ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ചായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനുമായുള്ള വിവാഹം. നടൻ രജനികാന്ത്, ഷാരുഖ് ഖാൻ ഉൾപ്പെടെ സിനിമാരംഗത്ത് നിന്നുള്ള നിരവധി പ്രമുഖർ വിവാഹച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. വിക്കിയുടെ കുടുംബത്തിലെ പുതിയ അംഗമായി മാറിയ നയൻതാര വിക്കിയുടെ ബന്ധുക്കൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയാണ് ആ കുടുംബത്തിലേക്ക് പ്രവേശിച്ചത്.

വിഘ്നേഷ് ശിവന്റെ സഹോദരി ഐശ്വര്യയ്ക്ക് വില പിടിപ്പുള്ള സ്വർണാഭരണങ്ങളാണ് നയൻതാര നൽകിയത്. വിക്കിയുടെ സഹോദരിക്ക് മാത്രമല്ല നയൻതാര സമ്മാനം നൽകിയത്. അടുത്ത ബന്ധുക്കൾക്കും നയൻതാര വിവാഹവേദിയിൽ വെച്ചു തന്നെ സമ്മാനങ്ങൾ നൽകി. ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ആദ്യം പുറത്തെത്തിയത് വിക്കിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ആയിരുന്നു. കാർത്തി, ഉദയനിധി സ്റ്റാലിൻ, അനിരുദ്ധ് രവിചന്ദർ, ദിലീപ്, ആറ്റ്ലി തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു. വിവാഹച്ചടങ്ങുകളിലേക്ക് മാധ്യമങ്ങൾക്ക് ക്ഷണം ഉണ്ടായിരുന്നില്ല. തമിഴ് നാട്ടിലെ വിവിധ ഇടങ്ങളിലുള്ള അനാഥാലയങ്ങളിലെ ഒരു ലക്ഷത്തിൽ അധികം ആളുകൾക്ക് നയൻതാരയും വിഘ്നേഷ് ശിവനും ഭക്ഷണം നൽകി.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago