ആരാധകരും ഇന്ത്യൻ സിനിമാലോകവും ഏറെനാളായി കാത്തിരുന്ന വിവാഹമായിരുന്നു നടി നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. ജൂൺ ഒമ്പതിന് തെന്നിന്ത്യൻ സിനിമാലോകം കാത്തിരുന്ന വിവാഹം മഹാബലിപുരത്ത് നടന്നു. വിവാഹ ചടങ്ങുകളിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നയൻസ് – വിക്കി വിവാഹത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹദിനത്തിൽ നയൻതാര വിഘ്നേഷ് ശിവന് നൽകിയ സമ്മാനത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വിവാഹദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും വിഘ്നേഷിന്റെ കുടുംബാംഗങ്ങൾക്കും നയൻതാര സമ്മാനങ്ങൾ നൽകിയിരുന്നു. വിഘ്നേഷിന് വിവാഹസമ്മാനമായി 20 കോടി വില വരുന്ന ബംഗ്ലാവ് ആണ് താരം സമ്മാനമായി നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. ഈ ബംഗ്ലാവിന്റെ ഡോക്യുമെന്റേഷൻ പ്രവർത്തികൾ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. ഈ ബംഗ്ലാവ് വിഘ്നേഷിന്റെ പേരിലാണ് നയൻതാര രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ, വിഘ്നേഷിന്റെ സഹോദരിക്ക് നിറയെ സ്വർണാഭരണങ്ങളും നയൻതാര വിവാഹ ദിനത്തിൽ സമ്മാനമായി നൽകിയിരുന്നു. അതേസമയം, വിവാഹദിനത്തിൽ നയൻതാര അണിഞ്ഞ ആഭരണങ്ങളെല്ലാം വിഘ്നേഷ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഇത് ഏകദേശം മൂന്ന് കോടിക്ക് അടുത്ത് വരും. ഇതു കൂടാതെ അഞ്ചു കോടി വിലവരുന്ന ഒരു വജ്രമോതിരവും വിഘ്നേഷ് നയൻതാരയ്ക്ക് സമ്മാനിച്ചതായി റിപ്പോർട്ടുകളുണ്ട്.
വിവാഹപന്തലിലേക്ക് തെന്നിന്ത്യൻ താരറാണി എത്തിയത് കുങ്കുമച്ചുവപ്പ് നിറമുള്ള സാരി അണിഞ്ഞ് അതിമനോഹരി ആയിട്ടായിരുന്നു. കുർത്തയും മുണ്ടും ആയിരുന്നു വിക്കിയുടെ വേഷം. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ആശിർവാദത്തോടെ ആയിരുന്നു താരവിവാഹം. ഷാരുഖ് ഖാൻ, രജനികാന്ത്, അജിത്ത്, വിജയ്, മണിരത്നം തുടങ്ങി നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. അതിഥികളെ പോലെ തന്നെ വിവാഹവിരുന്നും പകിട്ടേറിയത് ആയിരുന്നു. വിവാഹച്ചടങ്ങുകളിലേക്ക് മാധ്യമങ്ങൾക്ക് ക്ഷണം ഉണ്ടായിരുന്നില്ല. തമിഴ് നാട്ടിലെ വിവിധ ഇടങ്ങളിലുള്ള അനാഥാലയങ്ങളിലെ ഒരു ലക്ഷത്തിൽ അധികം ആളുകൾക്ക് നയൻതാരയും വിഘ്നേഷ് ശിവനും ഭക്ഷണം നൽകി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…