തായ് എയർവേസിന് എതിരെ രൂക്ഷവിമർശനവുമായി നടി നസ്രിയ ഫഹദ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് തായ് എയർവേസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവത്തിൽ നസ്രിയ രോഷപ്രകടനം നടത്തിയിരിക്കുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്റെ ഭാഗത്തു നിന്നോ അവരുടെ സ്റ്റാഫിന്റെ ഭാഗത്തു നിന്നോ തനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് പറയുന്നു നസ്രിയ. ഭാഗം വിമാനത്തിൽ വെച്ച് നഷ്ടമായെന്നും ഇക്കാര്യം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ പറയുന്നു. ഇനി തന്റെ ജീവിതത്തിൽ ഒരു കാലത്തും തായ് എയർവേസ് ഉപയോഗിക്കില്ലെന്നും താരം വ്യക്തമാക്കി. തായ് എയർവേസിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ മോശം അനുഭവം നസ്രിയ വ്യക്തമാക്കിയത്.
ഇൻസ്റ്റഗ്രാമിൽ ആറു മില്യണിൽ അധികം ഫോളോവേഴ്സ് ഉള്ള താരമാണ് നസ്രിയ ഫഹദ്. അതുകൊണ്ടു തന്നെ താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി നിരവധി ആളുകൾ കാണുന്നതാണ്. തായ്‌ലൻഡിൽ നിന്നുള്ള വിമാനകമ്പനിയാണ് തായ് എയർവേസ്. ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നുമൊക്കെ നിരവധി ആളുകളാണ് തായ്‌ലൻഡിൽ അവധി ആഘോഷിക്കാൻ എത്തുന്നത്. ടൂറിസത്തിന് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന രാജ്യം കൂടിയാണ് തായ്‌ലൻഡ്.
നടി, നിര്‍മാതാവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ തുടങ്ങി തന്റെ എല്ലാ റോളുകളും നന്നായി ആസ്വദിക്കുന്ന ആളാണ് താനെന്ന് കഴിഞ്ഞയിടെ നസ്രിയ വ്യക്തമാക്കിയിരുന്നു. ട്രാൻസ്, അണ്ടേ സുന്ദരാനികി എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ സജീവമാണ് നസ്രിയ. വിവാഹത്തിനു ശേഷം വരത്തൻ എന്ന ചിത്രത്തിലൂടെ നിർമാണരംഗത്തേക്കും നസ്രിയ എത്തിയിരുന്നു. നാനിക്ക് ഒപ്പം നായികയായി എത്തിയ അണ്ടേ സുന്ദരാനികി നസ്രിയയുടെ തെലുങ്കിലെ ആദ്യചിത്രം കൂടിയാണ്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സംവിധാനം ചിലപ്പോൾ ഉണ്ടായേക്കാമെന്നും എന്നാൽ അടുത്ത കാലത്തൊന്നും സംഭവിക്കില്ലെന്നും നസ്രിയ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…