ഗൗണില്‍ മനോഹരിയായി നസ്രിയ; ഫോട്ടോഷൂട്ട്

പളുങ്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നസ്രിയ നസീം ഇന്ന് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. നാനി നായകനായി എത്തുന്ന ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രമാണ് നസ്രിയയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ഇപ്പോഴിതാ നസ്രിയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘അണ്ടേ സുന്ദരാനികി’യുടെ പ്രമോഷന്റെ ഭാഗമായാണ് ഫോട്ടോഷൂട്ട്. ഫാഷന്‍ ബ്രാന്‍ഡ്
സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് നസ്രിയ ധരിച്ചിരിക്കുന്നത്. നീരജ കോനയാണ് സ്‌റ്റൈലിസ്റ്റ്. അഡ്രിന്‍ സെക്വാരയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് നസ്രിയ ഫോട്ടോഷൂട്ട് നടത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സ്രിന്ദ, അനുപമ പരമേശ്വരന്‍ ഉള്‍പ്പെടെയുള്ളവര്‍ നസ്രിയക്ക് ആശംസകളുമായി എത്തി.

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമാണ് അണ്ടേ സുന്ദരാനികി. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. സുന്ദര്‍ എന്ന കഥാപാത്രമായി നാനിയും എത്തുന്നു. വിവേക് അത്രേയയാണ് ചിത്രത്തിന്റെ സംവിധായകന്‍. നികേത് ബൊമ്മി ഛായാഗ്രഹണവും വിവേക് സാഗര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ജൂണ്‍ പത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago