പളുങ്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നസ്രിയ നസീം ഇന്ന് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്ക് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അവധി ആഘോഷിക്കുന്നതിനിടെയില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നസ്രിയ ചിത്രങ്ങളില്‍ ക്യൂട്ടായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം സ്‌കൈ ഡൈവിംഗ് നടത്തുന്ന ചിത്രങ്ങള്‍ നസ്രിയ പങ്കുവച്ചിരുന്നു. ‘അങ്ങനെ സ്വപ്നം സഫലമായി. ദുബായില്‍ പെട്ടെന്ന് എത്താനായി ഞാന്‍ വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി’ എന്നായിരുന്നു ചിത്രങ്ങള്‍ക്ക് നസ്രിയ നല്‍കിയ ക്യാപ്ഷന്‍. താരങ്ങളായ നിമിഷ സജയന്‍, ശ്രിന്ധ, ശബരീഷ്, ഫര്‍ഹാന്‍ ഫാസില്‍ അടക്കം നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് കമന്റുമായി രംഗത്തെത്തിയിരുന്നു.
2006ല്‍ ആയിരുന്നു പളുങ്ക് പ്രേക്ഷകരിലേക്ക് എത്തിയത്. ബാലതാരമായിട്ടായിരുന്നു നസ്രിയയുടെ അരങ്ങേറ്റം. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാംഗ്ലൂര്‍ ഡേയ്സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വിവാഹ ശേഷം അഭിനയ രംഗത്തു നിന്ന് വിട്ടുനിന്ന താരം കൂടെ എന്ന ചിത്രത്തിലൂടെ തിരികെയെത്തി. ഫഹദിന്റെ നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…