ബംഗളൂരു: മലയാളിയായി സംവിധായകന്റെ നേതൃത്വത്തിൽ താൻ ശാരീരിക ഉപദ്രവങ്ങൾക്ക് ഇരയായെന്ന് നടി നേഹ സക്സേന. ഇക്കാര്യം ഉന്നയിച്ച് നടി ബംഗളൂരു പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് നടി സംഭവങ്ങളുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എന്റർടയിൻമെന്റ് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും നേഹ വ്യക്തമാക്കി. മമ്മൂട്ടി നായകനായ കസബ എന്ന സിനിമയിൽ പ്രധാന വേഷത്തിൽ നേഹ പ്രത്യക്ഷപ്പെട്ടിരുന്നു. സഖാവിന്റെ പ്രിയസഖി എന്ന സിനിമയിലും ഒരു പ്രധാനവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സിനിമാ സെറ്റിൽ നേരിടേണ്ടി വന്ന പീഡനവും ഭീഷണിയും സൂചിപ്പിച്ച് ബംഗളൂരു പൊലീസിൽ ഇവർ പരാതി നൽകിയിരിക്കുകയാണ്. മലയാളിയായ ഒരു സംവിധായകനെക്കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തൽ.
ഓഗസ്റ്റ് 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. സിനിമയ്ക്ക് വേണ്ടി ഓക്കെ പറഞ്ഞത് കോവിഡ് കാരണം പ്രതിസന്ധിയിൽ ആയതിനാൽ ആയിരുന്നു. 50,000 രൂപ അഡ്വാൻസ് തന്ന് കരാറിൽ ഒപ്പുവെച്ചു. ചിത്രീകരണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ അസ്വസ്ഥയുണ്ടാക്കുന്ന പല സംഭവങ്ങളും സെറ്റിൽ അരങ്ങേറി. എന്നാൽ, ഇതിനെക്കുറിച്ച് സംവിധായകനോട് പരാതിപ്പെട്ടപ്പോൾ അയാൾ തന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. നിര്‍മാതാവിന് മാഫിയകളുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ കാസിനോയില്‍ പീഡിപ്പിക്കാനായി ഒരു മുറിയുണ്ടെന്നും അവിടെ വച്ച് പീഡിപ്പിക്കാനും ബലാല്‍സംഗം ചെയ്യാനും വേണ്ടിവന്നാൽ വെടിവച്ച് കൊല്ലാനും അവര്‍ക്ക് സാധിക്കുമെന്നും സംവിധായകന്‍ ഭീഷണിപ്പെടുത്തിയെന്നും നടി പറഞ്ഞു.
അഡ്വാൻസ് മടക്കി നൽകാൻ താൻ തയ്യാറാണെന്നു പറഞ്ഞെങ്കിലും ഒരുപാട് പേരെ ബാധിക്കുന്നതിനാൽ ചിത്രീകരണം പൂർത്തിയാക്കാതെ പോകരുതെന്നും അങ്ങനെ ചെയ്താൽ ഒരുപാട് പേരെ ബാധിക്കുമെന്നും സംവിധായകൻ പറഞ്ഞു. ഇതിനെ തുടർന്ന് അവിടെ സഹിച്ചു തുടരുകയായിരുന്നു. ഷൂട്ടിങ് പാതി വഴിയില്‍ അവസാനിപ്പിച്ച് മടങ്ങുന്നത് തന്റെ പ്രഫഷണല്‍ ജീവിതത്തെയും ബാധിച്ചേക്കാമെന്നുള്ളത് കൊണ്ട് അക്കാര്യംകൂടി പരിഗണിച്ചാണ് താന്‍ അവിടെ തന്നെ നിന്നതെന്നും നേഹ വ്യക്തമാക്കുന്നു. സംവിധായകന്റെ മകൻ ചിത്രീകരണത്തിനിടെ കഴുത്തിന് പിടിച്ച് കോണിപ്പടിയിൽ നിന്ന് തള്ളിയിട്ടു. എന്നാൽ, ഈ വിഷയത്തിൽ സംവിധായകൻ പിന്നീട് ഖേദം പ്രകടിപ്പിച്ചതായും നേഹ പറഞ്ഞു. ഷൂട്ടിംഗിന്റെ അവസാന ദിവസം പ്രതിഫലം ചോദിച്ചെങ്കിലും ഇനിയും പത്ത് ദിവസം കൂടി കാത്തിരിക്കണമെന്നും നേരത്തെ പറഞ്ഞതിന്റെ 10 ശതമാനം മാത്രമേ നല്‍കാനാകൂ എന്നുമായിരുന്നു സംവിധായകന്റെ മറുപടി. തന്നെക്കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞ് സംവിധായകന്‍ നിര്‍മാതാവിന് മുന്നില്‍ അപമാനിച്ചെന്നും നേഹ പറഞ്ഞു. അസിസ്റ്റന്റിനെ ഭീഷണിപ്പെടുത്തുകയും അമ്മയുടെ കോൾ വന്നപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും അസിസ്റ്റന്റിന്റെ മുന്നില്‍ വച്ച് തനിക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തെന്നും നേഹ പറഞ്ഞു. ഇതിന്റെ എല്ലാം സിസിടിവി ദൃശ്യങ്ങള്‍ താൻ എടുത്തിരുന്നെന്നും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത് വേഗം രക്ഷപ്പെടണമെന്ന് റിസപ്ഷനില്‍ നിന്ന് ഒരാള്‍ തന്നെ വിളിച്ചുപറഞ്ഞുവെന്നും ഒരു സുഹൃത്തിന്റെ സഹായത്തോടെ വേഗം ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും നേഹ വ്യക്തമാക്കി. അതിനുശേഷമാണ് പൊലീസിൽ പരാതി നൽകിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…