Categories: MalayalamNews

“അപരിചിതനായ ഒരാളെ ഞാൻ ഒരിക്കലും വിവാഹം ചെയ്യില്ല” മനസ്സ് തുറന്ന് നിഖില വിമൽ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിൽ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മലയാള സിനിമാ നടിയാണ് നിഖില വിമൽ. ചുരുക്കം ചില കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു എങ്കിലും താരം പ്രേക്ഷകരുടെ ഇഷ്ടം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. അരവിന്ദന്റെ അതിഥികൾ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധ നേടി. പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.

ജീവിതത്തിൽ പ്രണയമുണ്ടാകുക എന്നത് ആ വ്യക്തിയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. വിവാഹവും അങ്ങനെ തന്നെ. ഒരു കാര്യം വ്യക്തമാണ്, അപരിചിതനായ ഒരാളെ ഞാൻ ഒരിക്കലും വിവാഹം ചെയ്യില്ല.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം. അമ്മ കലാമണ്ഡലത്തിലെ ഒരു അദ്ധ്യാപികയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജില്ലാ കലാ മേളകളിൽ പങ്കെടുക്കുകയും നിരവതി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തളിപ്പറമ്പ് സൈദ്‌ കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തിൽ നിഖില കൈകാര്യം ചെയ്തത്. ശാലോം ടി വി യിലെ അൽഫോൻസാമ്മ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമൽ ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രത്തിൽ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു നിഖില. ലവ് 24×7 എന്ന ചിത്രത്തിന് ശേഷം നിഖില വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന്റെ നായികയായി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago