സിനിമകളിൽ ഒരുപാട് ചുംബനരംഗങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സീരിയലുകളിൽ അത്തരം രംഗങ്ങൾ അത്ര പതിവല്ല. എന്നാൽ, ഇന്ത്യൻ ടെലിവിഷൻ രംഗത്ത് വിവാദമായ ആദ്യ ചുംബനരംഗം ചിത്രീകരിച്ചിട്ട് 30 വർഷങ്ങൾ ആയി. 1993ലെ ‘ദില്ലഗി’ എന്ന സീരിയലിൽ ആയിരുന്നു ഇത്തരത്തിൽ ഒരു ചുംബനരംഗം ആദ്യമായി ഉൾപ്പെടുത്തിയത്. ദിലീപ് ധവാൻ, നീന ഗുപ്ത എന്നിവർ തമ്മിലുള്ള രംഗം ആയിരുന്നു അത്. ആ ചുംബനരംഗത്തെക്കുറിച്ചുള്ള ഓർമകൾ നീന ഗുപ്ത കഴിഞ്ഞയിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ചു.
തന്റെ ആദ്യത്തെ ഓൺ – സ്‌ക്രീൻ ചുംബനത്തിന്റെ ചിത്രീകരണത്തിന് മുമ്പും ശേഷവും വലിയ ടെൻഷനിൽ ആയിരുന്നു താനെന്ന് അനുസ്മരിക്കുകയാണ് നീന. ചിത്രീകരണത്തിനു ശേഷം ആന്റിസെപ്റ്റിക് ഉപയോഗിച്ച് വായ കഴുകിയെന്നും നീന അഭിമുഖത്തിൽ വെളിപ്പെടുത്തി. ടെലിവിഷൻ സ്‌ക്രീനിൽ ശാരീരിക അടുപ്പം കാണിക്കുന്നത് അക്കാലത്ത് കേട്ടുകേൾവി ഇല്ലാത്ത കാര്യമായിരുന്നെന്നും ഇന്ത്യൻ ടിവി ചരിത്രത്തിലെ ആദ്യത്തെ ഓൺ സ്ക്രീൻ ചുംബനം ഉൾപ്പെടുത്തി എപ്പിസോഡ് പ്രമോട്ട് ചെയ്യാനുള്ള ചാനലിന്റെ നീക്കം തങ്ങൾക്ക് തിരിച്ചടിയായെന്നും നീന പറഞ്ഞു.
ആ ചുംബനരംഗത്തെക്കുറിച്ച് നീന ഗുപ്ത പറഞ്ഞത് ഇങ്ങനെ, ‘വർഷങ്ങൾക്ക് മുമ്പ് ഞാൻ ദിലീപ് ധവാനുമായി ഒരു സീരിയൽ ചെയ്തു. ഇന്ത്യൻ ടിവിയിലെ ആദ്യത്തെ ലിപ്-ടു-ലിപ് ചുംബന രംഗം ഞങ്ങൾ തമ്മിൽ ആയിരുന്നു. അന്ന് രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ദിലീപ് എന്റെ സുഹൃത്ത് ആയിരുന്നില്ല, ഞങ്ങൾ പരിചയക്കാരായിരുന്നു എന്ന് മാത്രം. അദ്ദേഹം സുന്ദരനായിരുന്നു, എന്നാൽ ഈ സാഹചര്യങ്ങളിൽ ശരിക്കും പ്രശ്നം അതല്ല. ശാരീരികമായും മാനസികമായും ആയി ഞാൻ അതിനു തയ്യാറല്ലായിരുന്നു എന്നതാണ്. പിരിമുറുക്കം ഉണ്ടായിരുന്നു എങ്കിലും, പക്ഷേ അതിലൂടെ കടന്നു പോകാൻ ഞാൻ എന്നെത്തന്നെ സജ്‌ജമാക്കി. ചിലർക്ക് കോമഡി ചെയ്യാൻ കഴിയില്ല, ചിലർക്ക് ക്യാമയ്ക്ക് മുന്നിൽ കരയാൻ കഴിയില്ല. ഞാൻ ഇത് ചെയ്തേ തീരൂ എന്ന് എന്റെ തലയിൽ ഉറപ്പിച്ചു, എന്നിട്ട് അത് ചെയ്തു. അവസാനിച്ചയുടനെ ഞാൻ ഡെറ്റോൾ ഉപയോഗിച്ച് വായ കഴുകി. എനിക്ക് അറിയാത്ത ഒരാളെ ചുംബിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.’- അവർ പറഞ്ഞുനിർത്തി. ആ സമയത്ത്, വളരെയധികം ടിവി ചാനലുകൾ ഉണ്ടായിരുന്നില്ലെന്നും ഇത്തരം രംഗങ്ങൾ വന്നാൽ കുടുംബങ്ങൾ ഒരുമിച്ച് ടിവി കാണുന്നത് അവസാനിപ്പിക്കുമെന്ന് പരക്കെ എതിർപ്പ് വന്നതിനാൽ ആ രംഗം നീക്കം ചെയ്യേണ്ടി വന്നെന്നും നീന ഗുപ്ത പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…