‘ഓൾറെഡി കല്യാണവാർത്ത വന്നു, ഇനി ഒരു ബ്രേക്ക് എടുത്താൽ ഞാൻ ഗർഭിണി ആണെന്ന് പറയും’ – വിവാഹവാർത്ത നൽകിയവരെ ട്രോളി നിത്യ മേനൻ

തെന്നിന്ത്യൻ നടി നിത്യ മേനൻ വിവാഹിതയാകാൻ പോകുന്നുവെന്ന് കഴിഞ്ഞദിവസം ആയിരുന്നു വാർത്തകൾ പ്രചരിച്ചത്. താരം ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു. നിത്യ മേനനും മലയാളത്തിലെ ഒരു പ്രമുഖ നടനും വിവാഹിതരാകാൻ പോകുന്നുവെന്ന് ആയിരുന്നു വാർത്തകൾ. ദേശീയമാധ്യമങ്ങളം നിരവധി മലയാള മാധ്യമങ്ങളും ഇത്തരത്തിൽ വാർത്ത നൽകുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള എല്ലാ വാർത്തകളെയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നിത്യ മേനൻ. ഇത്തരം വാർത്തകൾ നൽകുമ്പോൾ വസ്തുത ഉറപ്പാക്കിയതിനു ശേഷം നൽകണമെന്നാണ് താരം പറഞ്ഞത്.

ഇത്തരത്തിലുള്ള വാർത്തകൾ നൽകിയവരെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നിത്യ മേനൻ. കുറച്ചു കാലം സിനിമയിൽ നിന്ന് താൻ ബ്രേക്ക് എടുക്കണമെന്നുണ്ടെന്നും എന്നാൽ ഇനി അത്തരത്തിൽ ഒരു ബ്രേക്ക് എടുത്താൽ താൻ ഗർഭിണിയാണെന്ന് വരെ ആളുകൾ പറയുമെന്നും നിത്യ പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് നിത്യ ഇങ്ങനെ പറഞ്ഞത്.

‘സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് ഒരു ബ്രേക്ക് എടുക്കണമെന്നുണ്ട്. കല്യാണത്തെ കുറിച്ച് ആദ്യമേ ഒരുപാട് വ്യാജവാര്‍ത്തകള്‍ വന്നല്ലോ, ഇനി ഒരു നീണ്ട ഇടവേള എടുത്താല്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് വരെ അവര്‍ ന്യൂസ് ഉണ്ടാക്കും. അഭിനേതാക്കള്‍ ബ്രേക്ക് എടുക്കുന്നത് പലരും മനസിലാക്കുന്നില്ല.’ – ബ്രേക്ക് എടുക്കുന്നത് നോര്‍മലായിട്ടുള്ള ഒരു കാര്യമാണെന്നും നിത്യ മേനൻ പറഞ്ഞു. ഇതിനുമുമ്പ് താൻ ബ്രേക്ക് എടുത്ത സമയത്ത് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. കുറച്ച് കാലം ഇടവേളയൊക്കെ എടുത്ത് സമാധാനമായി ഇരിക്കട്ടെ എന്ന് വിചാരിച്ചപ്പോഴാണ് കല്യാണ വാര്‍ത്ത വന്നത്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും നിത്യ മേനന്‍ പറഞ്ഞു. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന 19(1)(എ) ആണ് നിത്യയുടെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago