കത്വ , ഉന്നാവോ പീഡനകേസുകൾ പുറത്തുവന്നതോടെ ലോകത്താകമാനം പ്രതിഷേധങ്ങൾ ശക്തമാകുകയും സ്വതസിദ്ധമായ ശൈലിയിലൂടെ ഓരോരുത്തരും പ്രതിഷേധത്തിന് ആക്കം കൂട്ടുകയുമാണ്. കത്വയിലെ 8 വയസുകാരിയായ കുട്ടിയുടെ മരണശേഷം വിവിധ ഭാഗങ്ങളിൽ നിന്നും അഭിപ്രായ പ്രകടനകളുമായും തങ്ങൾക്കു നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും പങ്കുവെച്ചുകൊണ്ട് ധാരാളം സെലിബ്രിറ്റീസ് രംഗത്തെത്തിയിരുന്നു. നടി നിവേദ പൊതുരാജാണ് ഇപ്പോൾ ലൈംഗീക അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ചു രംഗത്തെത്തിയിരിക്കുന്നത്. ലോകം ഇത്തരം ദുരനുഭങ്ങളെക്കുറിച്ചു പറയുമ്പോഴും അതിനെതിരെ പ്രതിഷേധിക്കുമ്പോഴും താനും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നിവേദ. സമൂഹ മാധ്യമത്തിലൂടെയാണ് നടി നിവേദ പെതുരാജ് തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി തുറന്നു പറഞ്ഞത്. അഞ്ചുവയസുള്ളപ്പോഴാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നാണ് നടിയുടെ പ്രതികരണം. പക്ഷെ അന്ന് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായപ്പോൾ അത് അച്ഛനമ്മമാരുടെ അടുക്കൽ തുറന്നു പറയേണമെന്ന് തനിക്കറിയില്ലായിരുന്നു എന്താണ് സംഭവിക്കുന്നത് എന്നുള്ള തിരിച്ചറിവ് ഉണ്ടാകാത്തതിലാനാണ് അങ്ങനെ സംഭവിച്ചത്. സമൂഹത്തിൽ ഏറെ കുറെ പേരും ഇത്തരം സാഹചര്യങ്ങളിൽ കൂടി കടന്നുപോയിട്ടുള്ളവരാണെന്നും ഇത്തരം അനുഭവങ്ങൾ കുട്ടികൾ നേരിടേണ്ടി വരുന്നത് തികച്ചും അപരിചിതരിൽ നിന്നല്ല മറിച്ച് ബന്ധുക്കളിൽ നിന്നോ സുഹൃത്തുകളിൽനിന്നോ അയൽക്കാരിൽ നിന്നോ ആണ് എന്നാണ് താരത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ചെറുപ്പകാലത്തുതന്നെ ഇത്തരം സ്പർശനത്തെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും കുട്ടികളെ അവബോധരാക്കി വളർത്തണം എന്നാണ് താരം പറഞ്ഞത്. കുട്ടികളോട് മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം, ഇന്നത്തെ സാഹചര്യത്തിൽ രാത്രി പുറത്തിറങ്ങാൻ പോലും ഭയമാണ്. തെരുവിൽ എതിരെ വരുന്നവരെ വരെ സംശയാസ്പദമായി ആണ് ഇപ്പോൾ നോക്കാൻ സാധിക്കുന്നത്. ഈ സാഹചര്യങ്ങളൊക്കെ മാറ്റാൻ നമ്മെക്കൊണ്ടുമാത്രമേ സാധിക്കു അതിന് പുരുഷന്മാർ ഓരോരുത്തരും സ്ത്രീയുടെ സുരക്ഷക്കായി ഒത്തുചേരണമെന്നും ഇവരുടെ സുരക്ഷാ ഉറപ്പാക്കാൻ ഓരോ ചെറുസംഘടനകൾ രൂപീകരിച്ചാൽ ഒരു പരിധിവരെ ഇത്തരം സാഹചര്യങ്ങളെ നിയന്ത്രിക്കാൻ സാധിക്കും എന്ന് താരം അഭിപ്രായപ്പെട്ടു. ആരെ വിശ്വസിക്കും ആരെ വിശ്വസിക്കാതിരിക്കും എന്നുള്ള അവസ്ഥ മാറണമെന്നും അത് നമ്മെക്കൊണ്ടുമാത്രമേ മാറ്റാൻ സാധിക്കു എന്നാണു നിവേദ പെതുരാജ് ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…