മമ്മൂട്ടി നായകനായി എത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് നൈല ഉഷ. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുന്നതിനിടെയാണ് നൈല ഉഷ അഭിനയ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ഒരുപിടി ചിത്രങ്ങളില്‍ നൈല വേഷമിട്ടു. ഗ്യാങ്സ്റ്റര്‍, പത്തേമാരി, ഫയര്‍മാന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നൈല മികച്ച പ്രകടനം കാഴ്ചവച്ചു. സുരേഷ് ഗോപി നായകനാകുന്ന പാപ്പന്‍, ഷറഫുദ്ദീന്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന പ്രിയന്‍ ഓട്ടത്തിലാണ് തുടങ്ങിയ ചിത്രങ്ങളാണ് നൈല ഉഷയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. ഇപ്പോഴിതാ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നൈല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദുബായിലെ മമ്മൂട്ടി താാനണെന്നും അത് മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ടെന്നുമാണ് നൈല പറഞ്ഞത്.
പതിനെട്ട് വര്‍ഷമായി റേഡിയോ ജോക്കിയായി പ്രവര്‍ത്തിക്കുന്നു, ആ ജോലി വിട്ട് സിനിമയില്‍ സജീവമാകുമോ എന്ന ചോദ്യത്തിനാണ് നൈലയുടെ മറുപടി. ആ സീറ്റ് താനാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് നൈല പറഞ്ഞു. തന്നെ റേഡിയോയില്‍ കേട്ട ഒരു കുട്ടിക്ക് അന്ന് അഞ്ച് വയസാണെങ്കില്‍ ഇന്ന് അവര്‍ കല്യാണം കഴിച്ച് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. താന്‍ അഞ്ച് വയസില്‍ ചേച്ചിയെ കേട്ട് തുടങ്ങിയതാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്നും നൈല പറഞ്ഞു. മമ്മൂക്കയോട് താന്‍ ഇടയ്ക്ക് പറയും, ഇവിടത്തെ മമ്മൂട്ടി മമ്മൂക്കയാണെങ്കില്‍ ദുബായിലെ മമ്മൂട്ടി താനാണെന്ന്. താന്‍ മലയാളത്തിലെ ആദ്യത്തെ എഫ്.എം റേഡിയോ ജോക്കിയാണെന്നും ആ കോട്ട ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും നൈല കൂട്ടിച്ചേര്‍ത്തു.
ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്. നൈലയ്ക്കും ഷറഫുദ്ദീനും പുറമേ അപര്‍ണ ദാസ്, ബിജു സോപാനം, ഹക്കിം, ഷാജഹാന്‍, സുദി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്‍, ഹരീശ്രീ അശോകന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…