ഔട്ട് ഓഫ് സിലബസിൽ നിന്ന് നോട്ട്ബുക്കിലെ പൂജയായി എത്തിയ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് പാർവതി തിരുവോത്ത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലെ ആർ ജെ സാറ എന്ന കഥാപാത്രം പാർവതി നിരവധി ആരാധകരെ നേടിക്കൊടുത്തു. എന്നു നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്, ഉയരെ എന്നു തുടങ്ങി പാർവതിയുടെ അഭിനയമികവ് വെളിപ്പെടുത്തിയ നിരവധി ചിത്രങ്ങൾ മലയാള സിനിമാലോകത്തിന് ലഭിച്ചു.
പാർവതിയുടെ റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം പുഴു ആണ്. മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയോടെയാണ് പുഴു റിലീസിന് ഒരുങ്ങുന്നത്. അതേസമയം, താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള അഞ്ച് സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന ‘ഹേർ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജിൻ ജോസ് ആണ്. അർച്ചന വാസുദേവ് ആണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. അൽപം ഗ്ലാമറസ് ആയാണ് പൂജ ചടങ്ങിൽ പങ്കെടുക്കാൻ പാർവതി എത്തിയത്. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഹെർ സിനിമയുടെ ചിത്രീകരണവും ഇന്ന് ആരംഭിച്ചു. ഉർവശിക്കൊപ്പം ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ പൂജ വഴുതക്കാട് കാർമ്മൽ ദേവാലയത്തിൽ വെച്ചാണ് നടന്നത്. ഐ ബി സതീഷ് എം എൽ എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പ്രശസ്ത നിർമാതാവ് ജി സുരേഷ് കുമാർ ആണ് ചിത്രത്തിന് ആദ്യ ക്ലാപ്പടിച്ചത്. എ ടി സ്റ്റുഡിയോയുടെ ബാനറിൽ അനീഷ് എം തോമസ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…