‘കരഞ്ഞ് കരഞ്ഞ് ശബ്ദമൊന്നുമില്ല; നമ്മുടെ ഇമോഷൻസ് രജിസ്റ്റർ ചെയ്ത ഒരു സിനിമ കണ്ടിട്ട് കുറച്ച് കാലമായി’: പൂർണിമ ഇന്ദ്രജിത്ത്

ഫാമിലി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായ പത്താംവളവ് കഴിഞ്ഞ ദിവസം ആയിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ, അതിഥി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം പത്മകുമാർ ഒരുക്കിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയം ഇതിനകം മികച്ച ഒരുപാട് പ്രതികരണങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. ഒപ്പം അതിഥി രവിയുടെ കഥാപാത്രവും വലിയ പ്രശംസ സ്വന്തമാക്കുന്നുണ്ട്. ചിത്രത്തിൽ സീത എന്ന കഥാപാത്രമായാണ് അതിഥി രവി എത്തുന്നത്. നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണെന്ന് അഭിപ്രായമാണ് സീത നേടുന്നത്.

തിയറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കുന്ന ചിത്രം കാണാൻ ചിത്രത്തിലെ താരങ്ങളും എത്തി. നടൻ ഇന്ദ്രജിത്ത് സുകുമാരൻ സിനിമ കാണാൻ എത്തിയത് നടിയും ഭാര്യയുമായ പൂർണിമയ്ക്ക് ഒപ്പമായിരുന്നു. സിനിമ കണ്ട് കരഞ്ഞ് കരഞ്ഞ് തനിക്ക് ശബ്ദം ഒന്നുമില്ലെന്ന് ആയിരുന്നു പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞത്. ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, അതിഥി രവി എന്നിവർക്ക് ഒപ്പമായിരുന്നു പൂർണിമ സിനിമ കണ്ടത്.

‘നമ്മുടെ ഇമോഷൻസ് എല്ലാം രജിസ്റ്റർ ചെയ്ത ഒരു സിനിമ കാണാൻ പറ്റിയിട്ട് കുറച്ചു കാലമായി. ഒരു ഫാമിലി സിനിമ എന്നു പറയുമ്പോൾ ഫാമിലി ഡൈനാമിക്സ് അതിനകത്ത് വരണം. റിലേഷൻഷിപ്പ് വർക് ചെയ്യണം. സുരാജേട്ടന്റെയും ഇന്ദ്രന്റെയും മൊമന്റ്‌സില്‍ പോലും സൈലന്‍സ് വര്‍ക്ക് ചെയ്തിരിക്കുന്ന കുറേ സംഭവങ്ങളുണ്ട്. രണ്ട് അച്ഛന്മാര്‍ തമ്മിലുള്ള ബോണ്ടിങ്ങ് അല്ലെങ്കിൽ റിലേഷന്‍ഷിപ്പ് അവിടെ ഒക്കെ സൈലൻസ് ആണ് വർക് ചെയ്തിരിക്കുന്നത്.’ – അതിഥിയെയും വളരെയധികം ഇഷ്ടപ്പെട്ടെന്നും കാരണം ഒരു അമ്മയെന്ന നിലയിലും ആർട്ടിസ്റ്റ് എന്ന നിലയിലും ഒരു ഫന്റാസ്റ്റിക് വർക്ക് ആണ് അതിഥി ചെയ്തതെന്നും തിയറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ അതിഥിയോട് ഇക്കാര്യം പറഞ്ഞെന്നും പൂർണിമ പറഞ്ഞു. എല്ലാവരും ഈ സിനിമ കാണണമെന്നും അത്രയ്ക്കും ബ്യൂട്ടിഫുൾ ആയ സിനിമയാണ് ഇതെന്നും പൂർണിമ പറഞ്ഞു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. അജ്മല്‍ അമീര്‍, ബിനു അടിമാലി, ജയകൃഷ്ണന്‍, മേജര്‍ രവി, സ്വാസിക, സുധീര്‍ കരമന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago