13 വര്‍ഷങ്ങളായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്തുള്ള നടിയാണ് പ്രവീണ.നൃത്ത രംഗത്തും റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസറായും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും സിനിമ രംഗത്തും ഒരുപോലെ പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് പ്രവീണ. അന്നും ഇന്നും അഭിനയരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടി. ഇപ്പോഴിതാ പ്രവീണ പോസ്റ്റ് ചെയ്ത വളക്കാപ്പ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്.40ാം വയസില്‍ ഒരു വളക്കാപ്പ് എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകര്‍ ഞെട്ടാന്‍ കാരണം.
ഫോട്ടോയ്ക്ക് താഴെ ഇതെന്താണെന്ന് ചോദിച്ച ആരാധകരോട് വാളക്കാപ്പ് ആണെന്നും തമിഴ് നാട്ടില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നടത്തുന്ന ചടങ്ങളാണിതെന്നും പറഞ്ഞിരുന്നു. ഇതോടെ എല്ലാവരുടെയും സംശയം തീര്‍ന്നു. പിന്നാലെ പ്രവീണ അമ്മയാവുന്നു, പ്രവീണ വീണ്ടും ഗര്‍ഭിണിയാണ്, നാല്‍പത് വയസില്‍ നടി പ്രവീണ അമ്മയാവാന്‍ പോവുന്നു. തുടങ്ങി കേട്ടവരെല്ലാം ഇത് ആഘോഷമാക്കി മാറ്റി. എന്നാല്‍ താന്‍ ഗര്‍ഭിണിയൊന്നുമല്ലെന്ന് പറയുകയാണ് പ്രവീണയിപ്പോള്‍. ആരാധകര്‍ ആശംസയുമായി എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി നടി എത്തിയത്. ഞാന്‍ ഗര്‍ഭിണിയല്ല. ഒരു സിനിമാ ഷൂട്ടിങ്ങിന് വേണ്ടി നടത്തിയ ചടങ്ങിനിടെയുള്ള ചിത്രമായിരുന്നത്. എല്ലാവരുടെയും ആത്മാര്‍ഥമായ സ്‌നേഹത്തിന് നന്ദി എന്നും നടി സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരിക്കുകയാണ്.
1998 ല്‍ അഗ്നിസാക്ഷി എന്ന സിനിമയിലൂടെയും 2008 ല്‍ ഒരു പെണ്ണും രണ്ടാണും എന്നീ സിനിമകളിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രവീണയ്ക്ക് ലഭിച്ചിരുന്നു. 2010 ലും 2011 ലും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരവും നടി സ്വന്തമാക്കി. ഇതല്ലാതെ ഒത്തിരി അവാര്‍ഡുകള്‍ പ്രവീണയെ തേടി എത്തിയിട്ടുണ്ട്. സിനിമകളെക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ രംഗത്താണ് പ്രവീണ ഇപ്പോള്‍ സജീവമായിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…