കഴിഞ്ഞദിവസം നടന്ന സൈമ അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള വിശേഷങ്ങളാണ് ഓരോ ദിവസവും എത്തി കൊണ്ടിരിക്കുന്നത്. സൈമ അവാർഡ് ചടങ്ങിന് എത്തിയ പ്രയാഗ മാർട്ടിന്റെ ലുക്ക് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ലുക്കിൽ ആണ് സൈമ അവാർഡ് വേദിയിലേക്ക് പ്രയാഗ മാർട്ടിൻ എത്തിയത്. ജയലളിതയുടെ കഥ പറയുന്ന ചിത്രമായ ‘തലൈവി’യിൽ ബോളിവുഡ് താരം കങ്കണ റണൗട്ട് ആണ് ജയലളിതയായി എത്തുന്നത്. ചിത്രത്തിലെ കങ്കണയുടെ തലൈവിയായുള്ള മേക്ക് ഓവർ ചർച്ചയായതിനു പിന്നാലെയാണ് പ്രയാഗ മാർട്ടിൻ സൈമ അവാർഡ് വേദിയിൽ തലൈവിയായി എത്തിയത്. ഏതായാലും പ്രയാഗയുടെ ലുക്ക് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
ചുവപ്പും കറുപ്പും കരകളുള്ള സാരിയും വെള്ള ബ്ലൗസുമായിരുന്നു പ്രയാഗയുടെ വേഷം. വലതു കൈയിൽ വാച്ചും നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടും. മുടിയും തലൈവി സ്റ്റൈലിൽ കെട്ടി വെച്ചിരുന്നു. ഏതായാലും പ്രയാഗയുടെ ഈ വ്യത്യസ്തമായ ലുക്ക് കണ്ടപ്പോൾ കാഴ്ചക്കാരും അമ്പരന്നു. പ്രയാഗയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇതിനകം ഹിറ്റായി കഴിഞ്ഞു.
നിരവധി മലയാളി സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രയാഗ മാർട്ടിൻ തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ തമിഴ് ആന്തോളജി ചിത്രമായ നവരസയിലാണ് ഏറ്റവും അവസാനം പ്രയാഗ വേഷമിട്ടത്. പിസാസു എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചാണ് അഭിനയരംഗത്തേക്ക് പ്രയാഗ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല, ബ്രദേർസ് ഡേ, ഒരു പഴയ ബോംബ് കഥ എന്നീ സിനിമകളിലെ പ്രയാഗയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…